em kola1റോഡുകളുടെ നവീകരണത്തിനായി 20 കോടി കേന്ദ്രഫണ്ട്്

em+ek റോഡുകളുടെ നവീകരണത്തിന് 20 കോടി കേന്ദ്ര ഫണ്ട്് കോലഞ്ചേരി: ടൗണിെലയും പരിസര പ്രദേശങ്ങളിെലയും റോഡുകളുടെ നവീകരണത്തിന് 20 കോടി കേന്ദ്ര ഫണ്ട്്. ഇന്നസ​െൻറ് എം.പി.യുടെ ആവശ്യ പ്രകാരമാണ് റോഡുകളുടെ നവീകരണത്തിനായി കേന്ദ്രറോഡ് ഫണ്ടിൽ നിന്നും 20 കോടി അനുവദിച്ചത്. കോലഞ്ചേരി - പാറേക്കാട്ടി കവല - തമ്മാനിമറ്റം രാമമംഗലം റോഡ്, പാറേക്കാട്ടി കവല കറുകപ്പിള്ളി റോഡ്, പാറേക്കാട്ടി കവല തോന്നിക്ക ഞെരിയാംകുഴി മാങ്ങാട്ടൂർ റോഡ്, മഴുവന്നൂർ കാരമോളേപ്പീടിക ബ്ലോക്ക് ജങ്ഷൻ റോഡ്, കോലഞ്ചേരി കക്കാട്ടുപാറ പുളിച്ചോട്ടികുരിശ് റോഡ് എന്നിവക്കാണ് ഫണ്ട് അനുവദിച്ചതെന്ന് ജില്ല പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒരു കിലോമീറ്റർ റോഡിന് കോടി രൂപ എന്ന കണക്കിൽ 20 കിലോമീറ്റർ റോഡിനായാണ് തുക വകയിരുത്തിയിട്ടുള്ളത്. കോലഞ്ചേരിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി സമീപ പൊതുമരാമത്ത് റോഡുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 20 കിലോമീറ്റർ റോഡിൽ 5 കിലോമീറ്റർ വീതം മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിലും ശേഷിക്കുന്ന 15 കിലോമീറ്റർ പൂത്തൃക്ക പഞ്ചായത്തിലുമാണ് ഉൾപ്പെട്ടിട്ടുള്ളത്. പുതിയ പാലങ്ങൾ, കലുങ്കുകൾ, ഓവുചാലുകൾ, റോഡ് സംരക്ഷണ ഭിത്തികൾ, സെൻട്രൽ ലൈൻ, സ്ഥലസൂചന ബോർഡുകൾ, സിഗ്നലുകൾ തുടങ്ങി ആധുനിക നിലവാരത്തിലുള്ള റോഡ് നിർമാണമാണ് വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്ത് 16 റോഡുകൾക്ക് കേന്ദ്ര അനുമതി ലഭിച്ചതിൽ രണ്ട് എണ്ണം എറണാകുളം ജില്ലയിലാണ്. വൈപ്പിനിലും കോലഞ്ചേരിയിലും. തമ്മാനിമറ്റം തൂക്കുപാലവും കടവും വിനോദസഞ്ചാര കേന്ദ്രമാക്കാൻ സംസ്ഥാന സർക്കാർ ശ്രമമാരംഭിച്ചതോടെ നിർദിഷ്ട റോഡ് വികസനം ടൂറിസം മേഖലയ്ക്കും ഏറെ ഗുണപ്രദമാകും. 2016 ഒക്ടോബറിൽ അനുമതി ലഭിച്ച 16 കോടി രൂപയുടെ വളയൻചിറങ്ങര മഴുവന്നൂർ പുളിച്ചോട് റോഡ് നിർമാണം പുരോഗമിക്കുകയാണ്. ഫെബ്രുവരിയോടെ ഇതി​െൻറ നിർമാണം പൂർത്തിയാകും. ഇപ്പോൾ അനുമതി ലഭിച്ച റോഡുകളുടെ നിർമാണം ടെൻഡർ നടപടികൾ പൂർത്തിയാക്കി ജനുവരി ആദ്യവാരം ആരംഭിക്കും. റോഡി​െൻറ പൂർത്തീകരണത്തോടെ കോലഞ്ചേരി ജില്ല പഞ്ചായത്ത് ഡിവിഷനിലെ 80 ശതമാനം റോഡുകളും ആധുനിക നിലവാരത്തിലേക്ക് മാറുമെന്നും ജോർജ് ഇടപ്പരത്തി പറഞ്ഞു. വാർത്ത സമ്മേളനത്തിൽ പൂത്തൃക്ക പഞ്ചായത്ത് പ്രസിഡൻറ് ഷിജി അജയൻ, സ്ഥിരം സമിതി അധ്യക്ഷൻ പോൾ വെട്ടിക്കാടൻ, എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.