എൻ.സി.സി വാർഷിക ക്യാമ്പ് സമാപനം ഇന്ന്

ചാരുംമൂട്: താമരക്കളം വി.വി.എച്ച്.എസ്.എസിൽ മാവേലിക്കര 8 കേരള എൻ.സി.സി ബറ്റാലിയ​െൻറ വാർഷിക ക്യാമ്പ് ഞായറാഴ്ച സമാപിക്കും. ഒന്നിന് ആരംഭിച്ച ക്യാമ്പിൽ മാവേലിക്കര, ചെങ്ങന്നൂർ 10 കേരള ബറ്റാലിയനുകൾക്ക് കീഴിെല 598 കാഡറ്റുകളാണ് പങ്കെടുക്കുന്നത്. ആയുധ പരിശീലനം, ഫയറിങ് പരിശീലനം, യോഗ, സ്ത്രീസുരക്ഷ, വ്യക്തിത്വ വികസനം, ഫയർ ആൻഡ് സേഫ്റ്റി എന്നിവയിലുള്ള ക്ലാസുകളും കാഡറ്റുകൾക്ക് നൽകി. ക്യാമ്പ് കമാൻഡൻറ് കേണൽ ലവലിൽ നോട്ട്, ഡെപ്യൂട്ടി കമാൻഡൻറ് ക്യാപ്റ്റൻ രതീഷ്കുമാർ, സുബേദാർ മേജർ കെ. ബാബുക്കുട്ടൻ എന്നിവർ നേതൃത്വം നൽകുന്നു. അസോസിയേറ്റ് ഓഫിസർമാരായ ആർ. ശിവപ്രകാശ്, വി. മനോജ് കുമാർ തുടങ്ങിയവർ പരിശീലനം നൽകി. ക്യാമ്പ് സമാപനത്തിെൻ ഭാഗമായി മികച്ച കാഡറ്റുകളെയും സ്കൂൾ-കോളജുകളെയും അനുമോദിക്കും. ഫൈനൽ ഇന്ന് ആലപ്പുഴ: പുന്നപ്ര ജ്യോതി നികേതനിൽ നടക്കുന്ന 44ാം അഖില കേരള ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പി​െൻറ ഫൈനൽ ഞായറാഴ്ച നടക്കും. രാവിലെ 10ന് ലൂസേഴ്സ് ഫൈനലും ഉച്ചക്കുശേഷം ഫൈനലും നടക്കും. സമാപന സമ്മേളനത്തിൽ ചാമ്പ്യൻഷിപ് ഓർഗനൈസേഷൻ കമ്മിറ്റി ചെയർമാൻ എൻ.സി. രാജൻ അധ്യക്ഷത വഹിക്കും. എഫ്.െഎ.ടി.യു ജില്ല സമ്മേളനം ഇന്ന് ആലപ്പുഴ: ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.െഎ.ടി.യു) ജില്ല സമ്മേളനം ഞായറാഴ്ച രാവിലെ 10ന് ആലപ്പുഴ നരസിംഹപുരം ഒാഡിറ്റോറിയത്തിൽ നടക്കും. ദേശീയ സമിതി അംഗം സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് എം.എച്ച്. ഉവൈസ് അധ്യക്ഷത വഹിക്കും. വൈകുന്നേരം പൊതുസമ്മേളനം വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് മോഹൻ സി. മാവേലിക്കര ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.