സ്വിസ് സഞ്ചാരികൾക്ക് മർദനം; സുഷമ യു.പി സർക്കാറിനോട് റിപ്പോർട്ട് തേടി മൂന്നുപേർ അറസ്റ്റിൽ ന്യൂഡൽഹി: ആഗ്രയിൽ സ്വിറ്റ്സർലൻഡ് സഞ്ചാരികളായ യുവാവിനെയും യുവതിയെയും ആക്രമിച്ച സംഭവത്തിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉത്തർപ്രദേശ് സർക്കാറിനോട് റിപ്പോർട്ട് േതടി. വിദേശകാര്യ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ആശുപത്രിയിലെത്തി ഇരുവരെയും കാണുമെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ക്വൻറിൻ ജെറേമി ക്ലാർക്കിനെയും സുഹൃത്ത് മാരി ഡ്രോസിനെയുമാണ് ഒരുകൂട്ടം യുവാക്കൾ ആക്രമിച്ചത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ്ചെയ്തു. ഒരാൾക്കായി തിരച്ചിൽ ഉൗർജിതമാക്കിെയന്ന് അഡീഷനൽ ഡയറക്ടർ ജനറൽ പൊലീസ് ചന്ദ്ര പ്രകാശ് പറഞ്ഞു. അറസ്റ്റിലായവർ പ്രായപൂർത്തിയാകാത്തവരാണെന്നും അതിനാൽ പേര് വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വിറ്റ്സർലൻഡ് സ്വദേശികളെ യുവാക്കൾ കല്ലും വടിയും ഉപയോഗിച്ച് ആക്രമിച്ചത്. ഇരുവർക്കും ഗുരുതര പരിക്കേറ്റു. യുവതിയുടെ കൈക്ക് പൊട്ടലുണ്ട്. സംഭവത്തിനുശേഷം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും പിന്നീട് ആഗ്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയുമായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇരുവരും പൊലീസിൽ പരാതി നൽകിയിരുന്നില്ല. ആക്രമണത്തിനിരയായ വിവരം ആരോ സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ക്വൻറിൻ ജെറേമി ക്ലാർക്കും മാരി ഡ്രോസും സെപ്റ്റംബർ 30നാണ് ഇന്ത്യയിലെത്തിയത്. ഫത്തേപ്പൂർ സിക്രിയിലെത്തിയ ഇരുവരും ഒരു ദിവസത്തിനുശേഷം ആഗ്രയിലെത്തി. അവിടെവച്ച് ഇരുവരെയും ഒരുകൂട്ടം ആളുകൾ ചേർന്ന് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കണ്ടുനിന്നവർ ഇരുവരെയും ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോൺ വീഡിയോയിൽ പകർത്തിയതായി വിദേശികൾ പറഞ്ഞു. ബി.ജെ.പി പ്രവർത്തകരാണ് ആക്രമത്തിനു പിന്നിലെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.