താജ്​മഹലിലെ പാർക്കിങ്​: സു​പ്രീം​കോ​ട​തി ഉത്തരവിനെതിരെ സർക്കാർ

ന്യൂഡൽഹി: താജ്മഹലിന് ഒരു കിലോമീറ്ററിനടുത്തുള്ള ബഹുനില പാർക്കിങ് സ്ഥലം പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച പുനഃപരിശോധന ഹരജിയിൽ വെള്ളിയാഴ്ച വാദം കേൾക്കാമെന്ന് ജസ്റ്റിസ് ജെ. െചലമേശ്വറി​െൻറ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. താജി​െൻറ കിഴക്കുഭാഗത്തെ കവാടത്തിന് സമീപം നിർമിച്ച പാർക്കിങ് സ്ഥലം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവർത്തകൻ എം.സി. മേത്ത സമർപ്പിച്ച ഹരജിയിലണ് സുപ്രീംകോടതി കഴിഞ്ഞദിവസം അനുകൂല ഉത്തരവിട്ടത്. അതിവിശാലമായ പാർക്കിങ് സ്ഥലം പൊളിച്ചുമാറ്റാനുള്ള ഉത്തരവ് സർക്കാറിന് വലിയ പ്രയാസം സൃഷ്ടിക്കുെമന്നും ഉത്തരവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും യു.പി സർക്കാറിനുവേണ്ടി ഹാജരായ അഡ്വ. െഎശ്വര്യ ഭട്ടി പറഞ്ഞു. കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ അഭിഭാഷക​െൻറ അസാന്നിധ്യത്തിലാണ് മേത്തയുടെ ഹരജി ജസ്റ്റിസ് മദൻ ബി. ലോകുറി​െൻറ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ചെതന്നും സർക്കാർവാദം കേൾക്കാതെയാണ് ഉത്തരവിട്ടതെന്നും െഎശ്വര്യ ഭട്ടി ചൂണ്ടിക്കാട്ടി. പാർക്കിങ്സ്ഥലം താജിന് ഭീഷണിയാണെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.