കോതമംഗലം: ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് ബെന്നി ബഹന്നാൻ. ആലപ്പുഴ ജില്ല കലക്ടറുടെ റിപ്പോർട്ട് അട്ടിമറിച്ച് മന്ത്രിയെ രക്ഷിക്കാമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി. കോൺഗ്രസ് പുതുപ്പാടി, കറുകടം ബൂത്ത് കമ്മിറ്റികൾ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മശതാബ്ദി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.പി. ഉതുപ്പാൻ, കെ.പി. ബാബു, എ.ജി. ജോർജ് ഷെമീർ പനയ്ക്കൻ, എൽദോസ് കീച്ചേരി, അബു മൈതീൻ, പി. എസ്.എ. സാദിഖ്, മഞ്ജു സിജു എന്നിവർ സംസാരിച്ചു. വാരപ്പെട്ടി സഹകരണ ബാങ്ക് നവതി ആഘോഷം കോതമംഗലം: വാരപ്പെട്ടി സഹകരണ ബാങ്കിെൻറ ഒരു വർഷം നീളുന്ന നവതി ആഘോഷവും നവതി സ്മാരക മന്ദിര ഉദ്ഘാടനവും വ്യാഴാഴ്ച രാവിലെ എട്ടിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ആൻറണി ജോൺ എം.എൽ.എ അധ്യക്ഷനാകും. ബാങ്കിെൻറ കാർഷിക - ഗൃഹോപകരണ വിപണന കേന്ദ്രം, കാർഷിക വിപണന കേന്ദ്രം, സഹകരണനീതി സൂപ്പർ മാർക്കറ്റ്, ഇഞ്ചൂർ ബ്രാഞ്ച് കൗണ്ടർ എന്നിവയുടെ ഉദ്ഘാടനവും നടക്കും. പ്രസിഡൻറ് എം.ജി. രാമകൃഷ്ണൻ, വൈസ് പ്രസിഡൻറ് ഇ.എ. സുഭാഷ്, സെക്രട്ടറി ടി.ആർ. സുനിൽ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു. ഡി.എഫ്.ഒ ഓഫിസ് ഉപരോധിച്ചു കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ കാട്ടാന ശല്യം തടയണമെന്നാവശ്യപ്പെട്ട് ഡി.എഫ്.ഒ ഓഫിസ് ഉപരോധിച്ചു. വാവേലി, വേട്ടാംപാറ, കുളങ്ങാട്ടുകുഴി പ്രദേശങ്ങളിൽ നിരന്തരമായി കാട്ടാനക്കൂട്ടം കൃഷി ഇടങ്ങളിലും വാസസ്ഥലങ്ങളിലും എത്തുകയാണ്. വനം വകുപ്പ് അധികൃതർക്ക് നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും നടപടിയില്ലാത്തതിനാൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തുകയായിരുന്നു. കോട്ടപ്പടി പഞ്ചായത്ത് അംഗം എം.കെ. വേണു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷൈമോൾ ബേബി, പിണ്ടിമന പഞ്ചായത്ത് അംഗം സിബി എൽദോസ്, ജോസ് ചീറ്റു പറമ്പിൽ, ജോസ് കൈതമന, ശിവൻ വാവേലി, ബിനിൽ ആലക്കര, ചന്ദ്രൻ വേട്ടാംപാറ, സുമേഷ്, എ.കെ. സജീവ്, എം.കെ. സുകു, ജിജി സാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.