'ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം': ശിൽപശാല

കൊച്ചി: 'ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം' പരിപാടിയുടെ ജില്ലതല പരിശീലകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തില്‍ ആരോഗ്യരംഗത്ത് ജനകീയവത്കരണം ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയാണ് 'ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം'. മാലിന്യമകറ്റാം രോഗങ്ങളും, ടി.ബി ഫ്രീ എറണാകുളം, ഇമ്യൂണൈസ് എറണാകുളം, നല്ല ഭാവിക്കായി നല്ല ശീലങ്ങള്‍, അതിഥിദേവോ ഭവഃ എന്നിങ്ങനെ അഞ്ച് പ്രവര്‍ത്തനങ്ങളാണ് പരിപാടിയുടെ ഭാഗമായി നടക്കുന്നത്. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ഡോ. പി.എസ്. രാകേഷ്, ഡോ. ശോഭ ജോർജ്, ഡോ. കെ. അനുരാധ, ഡോ. രേഷ്മ എന്നിവര്‍ സംസാരിച്ചു. പരിശീലനം നേടിയവര്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, അംഗൻവാടികള്‍ തുടങ്ങിയവയില്‍ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.