ആലുവ: രംഗത്ത്. തോട്ടുമുഖം കിഴക്കെ ജുമാമസ്ജിദ് കമ്മിറ്റിയുടെയും റിലീഫ്കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് ഭവന പദ്ധതി നടപ്പാക്കുന്നത്. മലയൻകാട് ശിവഗിരി സ്കൂളിന് സമീപമാണ് ഭവന സമുച്ചയം പണികഴിപ്പിക്കുന്നത്. നിർധനരും സ്ഥലം ഉള്ളവരുമായവർക്ക് വീട് നിർമാണം, സാധു യുവതികൾക്ക് വിവാഹ സഹായം, ചികിത്സ സഹായം, വാർധക്യ സഹായം മുതലായ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് നിലവിൽ മഹല്ല് റിലീഫ് കമ്മിറ്റികൾ നേതൃത്വം നൽകിവരുന്നുണ്ട്. വീട് എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്ന മഹല്ലിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും നിരാലംഭരുമായ 12 ഓളം കുടുംബങ്ങൾക്ക് ഈ ഭവനപദ്ധതി കൊണ്ട് തലചായ്ക്കാനൊരിടം ലഭിക്കും. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് പാണക്കാട് മുനവ്വറലി ഷിഹാബ് തങ്ങൾ ഭവന സമുച്ചയത്തിെൻറ നിർമാണോദ്ഘാടനം നിർവഹിക്കും. മത സാംസ്കാരിക രാഷ്്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.