ആലുവ : ആലുവ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ പൊലീസ് അടിയന്തരമായി ഗതാഗത സംവിധാനം ശക്തിപ്പെടുത്തണമെന്ന് ജില്ല ഗുഡ്സ് ആൻഡ് പാസഞ്ചർ ഓട്ടോറിക്ഷ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി)ആലുവ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. ആലുവ എഫ്.ബി.ഒ.എ ഹാളിൽ നടന്ന കൺവെൻഷൻ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോയോടനുബന്ധിച്ച് രൂപവത്കരിക്കുന്ന ഓട്ടോ സഹകരണ സംഘത്തിൽ ഐ.എൻ.ടി.യു.സിയും ഭാഗമാകുമെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു. മേഖല പ്രസിഡൻറ് ആനന്ദ് ജോർജ് അധ്യക്ഷത വഹിച്ചു. വി.പി. ജോർജ്, തോപ്പിൽ അബു, പോളി ഫ്രാൻസിസ്, അസീസ് കമ്പായി, ജീമോൻ കയ്യാല, അജ്മൽ കമ്പായി, കെ.ജി. ബിജു, ആർ.ജെ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.