എടത്തല : 'ഇന്ത്യയെന്നാൽ ബഹുസ്വരതയാണ്' എന്ന സന്ദേശവുമായി എടത്തല പഞ്ചായത്ത് 161,162,163 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്നു. പൊതുസമ്മേളനം മുൻ എം.പി കെ.സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളും നരേന്ദ്ര മോദി സർക്കാറിെൻറ വർഗീയത നയവും നോട്ട് നിരോധനവും ജി.എസ്.ടി അടക്കമുള്ള നയങ്ങളെയും അദ്ദേഹം അപലപിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.യു.യൂസുഫ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഡി.സി.സി സെക്രട്ടറി ബാബു പുത്തനങ്ങാടി, ബ്ലോക് പ്രസിഡൻറ് തോപ്പിൽ അബു, ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ടീച്ചർ, എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, കെ.എം. ഷംസുദ്ദീൻ, കെ.എം. മുജീബ്, എം.എ.ഹസൈനാർ, സറീന എന്നിവർ സംസാരിച്ചു. എം.എം ഹസൻ സ്വാഗതവും കെ.കെ. മക്കാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.