ദക്ഷിണേന്ത്യയിലെ സിമൻറ്​ വ്യാപാര ഹബായി കൊച്ചി മാറുന്നു

കൊച്ചി: ദക്ഷിണേന്ത്യയുടെ സിമൻറ് വ്യാപാര ഹബായി കൊച്ചി മാറുന്നു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന നിർമാണ മേഖലക്കും ഇത് തെല്ല് ആശ്വാസം പകരുമെന്നാണ് പ്രതീക്ഷ. സംസ്ഥാന പൊതുമേഖല സ്ഥാപനമായ മലബാർ സിമൻറ്സിന് കൊച്ചി തുറമുഖത്ത് യൂനിറ്റ് സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഗുജറാത്ത് ആസ്ഥാനമായ സിമൻറ് കമ്പനിയാകെട്ട ഇവിടെ ബെർത്ത് വാടകക്കെടുത്ത് േഫ്ലാട്ടിങ് ടെർമിനൽ തുടങ്ങാനാണ് ശ്രമിക്കുന്നത്. നിലവിൽ കൊച്ചി തുറമുഖത്ത് വെല്ലിങ്ടൺ ഐലൻഡിൽ അംബുജ, അൾട്രാടെക് , സുവാരി എന്നീ സിമൻറ് കമ്പനികളുടെ യൂനിറ്റ് പ്രവർത്തിക്കുന്നുണ്ട്. വൈകാതെ പെന്ന സിമൻറ്സും എത്തുമെന്നാണ് വിവരം. നിലവിൽ പ്രതിവർഷം പത്ത് ലക്ഷം ടേണ്ണാളമാണ് കൊച്ചി തുറമുഖം കേന്ദ്രമാക്കിയുള്ള സിമൻറ് വ്യാപാരം. 2011-12 കാലയളവിൽ 2.59 ലക്ഷം ടണ്ണായിരുന്നത് 2014-15ൽ 7 ലക്ഷം ടണ്ണായി വർധിച്ചത് അടുത്ത സമയത്താണ് പത്തു ലക്ഷത്തിലേക്ക് എത്തിയത്. മലബാർ സിമൻറ്സ് ഉൾപ്പെടെ കൂടുതൽ കമ്പനികൾ എത്തുന്നതോടെ 2019 ആകുേമ്പാൾ വ്യാപാരം 30 ലക്ഷം ടണ്ണിേലക്കെത്തുമെന്നാണ് വിലയിരുത്തൽ. പെന്ന സിമൻറ്സ് അടുത്ത മാസം തന്നെ പ്രവർത്തനം തുടങ്ങുമെന്നാണ് കരുതുന്നത്. മലബാർ സിമൻറ്സ് എത്താൻ കാത്തിരിപ്പ് നീളും. കൊച്ചി തുറമുഖത്ത് ഒരോ ലക്ഷം ടൺ സിമൻറ് എത്തുമ്പോഴും തുറമുഖ ട്രസ്‌റ്റിന് ലഭിക്കുന്നത് ഒന്നരക്കോടിയോളം രൂപയാണ്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള സിമൻറ് കമ്പനി ലക്ഷ്യമിടുന്ന പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യയിലെ മേജർ തുറമുഖങ്ങളിലെ ആദ്യ േഫ്ലാട്ടിങ് സിമൻറ് ടെർമിനലാകും അത്. അസംസ്കൃത വസ്‌തുക്കൾ എത്തിച്ച് സിമൻറ് നിർമിച്ച് ബാഗുകളിലാക്കുന്ന പ്രവർത്തനം പൂർണമായും കപ്പലിൽ തന്നെയാകും നടക്കുക. നിലവിൽ തമിഴ്നാട്ടിൽനിന്നാണ് കേരളത്തി​െൻറ ആവശ്യത്തിനുള്ള സിമൻറി​െൻറ സിംഹഭാഗവും എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.