പള്ളുരുത്തി: കുഴിയിൽ ചാടി നിയന്ത്രണംവിട്ട മിനി വാൻ തലകീഴായി മറിഞ്ഞു. ചിറക്കൽ ജി.സി.ഡി.എ വക അക്വാഫാമിന് സമീപമാണ് അപകടം നടന്നത്. ഐസ്ക്രീമുമായി വരികയായിരുന്ന വണ്ടി ഫാമിെൻറ തീരത്തോട് ചേർന്ന കുഴിയിൽ ചാടി. കുഴിയിൽനിന്ന് വെട്ടിച്ചെടുക്കവെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന മട്ടാഞ്ചേരി സ്വദേശി രാജേഷിനാണ് പരിക്കേറ്റത്. ഇയാളെ ആദ്യം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി . അക്വാഫാം പണിയുന്ന വേളയിൽ കുളത്തിന് ആഴം കൂട്ടൽ ജോലി നടക്കവെ റോഡ് ഇടിഞ്ഞ് കുളത്തിലേക്ക് വീണിരുന്നു. പിന്നീട് ഇവിടെ മണ്ണിട്ടു മൂടി റോഡ് ഉയർത്തിയെങ്കിലും നിർമാണത്തിലെ അപാകതയെക്കുറിച്ച് വിമർശനം ഉയർന്നിരുന്നു. മഴ പെയ്തതോടെ ഇവിടെ കുഴി രൂപപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ വളവുതിരിഞ്ഞു വരുന്ന ഭാഗത്ത് ഇരുചക്രവാഹന യാത്രികരും വീഴുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബൈക്ക് വളവിലെ കുഴിയിൽ ചാടിയപ്പോൾ പിറകിലിരുന്നയാൾ ഫാമിലെ വെള്ളത്തിൽ വീണു. ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.