മട്ടാഞ്ചേരി: കൊച്ചിൻ ചലഞ്ചേഴ്സ് പീജിയൻ ഫ്ലയിങ് അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് ഓപൺ പ്രാവ് പറത്തൽ മത്സരത്തിൽ ഫോർട്ട്കൊച്ചി സ്വദേശി ഉണ്ണി ശശിധരൻ ഒന്നാം സ്ഥാനം നേടി. പതിനഞ്ചര മണിക്കൂേറാളം പ്രാവിനെ പറത്തിയാണ് സമ്മാനമായ മൂന്നുപവൻ കരസ്ഥമാക്കിയത്. പെങ്കടുത്ത 195 പേരിൽനിന്നാണ് വിജയികളെ കണ്ടെത്തിയത്. 15മണിക്കൂർ പറത്തിയ ചുള്ളിക്കൽ സ്വദേശി കെ.എ. ആൻറണിക്ക് രണ്ടാം സ്ഥാനമായി രണ്ട് പവനും ഫോർട്ട്കൊച്ചി ഫോർ സ്റ്റാർ ടീമിന് മൂന്നാം സമ്മാനമായി ഒരുപവനും സാക്സ്ബി ആൻറണിക്ക് നാലാം സമ്മാനമായി അര പവനും ചുള്ളിക്കൽ സ്വദേശിയായ ബൈജു വർഗീസിന് അഞ്ചാം സമ്മാനമായി കാൽ പവനും നൽകി. കൗൺസിലർ ബെന്നി ഫെർണാണ്ടസ് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.പി സുരേഷ്, ശശിധരൻ, ജബ്ബാർ, പി.ജെ. ആൻറണി, മനോജ്, ധനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.