കര്‍ണാടകയില്‍നിന്നുള്ള 10 തൊഴിലാളികള്‍ മഹാരാഷ്​ട്രയില്‍ വാഹനാപകടത്തില്‍ മരിച്ചു

മംഗളൂരു: കല്‍ബുര്‍ഗി ജില്ലയില്‍നിന്ന് മഹാരാഷ്ട്രയിലെ ഷഹ്ബാദ് ജില്ലയിലേക്ക് കല്ലുകള്‍ കയറ്റി പോവുകയായിരുന്ന ലോറിമറിഞ്ഞ് 10 തൊഴിലാളികള്‍ മരിച്ചു. മഹാരാഷ്ട്രയില്‍ സങ്ക്ളി ജില്ലയിലെ കാരാഡ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ മറിഞ്ഞ ലോറിയിലെ കല്ലുകള്‍ക്കടിയിൽപെട്ടാണ് കൂട്ടദുരന്തം. ഭേമരായ മനൂര്‍ (65), കുടുംബാംഗങ്ങളായ അമ്മവ്വ മരൂറ (55), അപ്പണ്ണ മനൂർ (38), നിസാര്‍ അങ്കലഗി (37), ഭാര്യ കമറൂലാബി (35), മകള്‍ ചാന്ദ്ബി (14), മംഗളൂരുവിലെ സങ്കവ്വ സിദ്ധപ്പ കോഗനൂര്‍ (50), ഇന്ദിയിയിലെ സുരേഷ് രതോഡ് (50), ജീവഗ്രി സ്വദേശി ശ്രീമന്ത ഗൗഡ (50), ബിദറിലെ ഇറമ്മ ദന്തഗോളി (45) എന്നിവരാണ് മരിച്ചത്. 30 തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. 20 പേര്‍ക്ക് പരിക്കേറ്റു. അപകടത്തെത്തുടര്‍ന്ന് ഡ്രൈവര്‍ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.