ഹരിപ്പാട്: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 58ഓളം പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 8.30ഓടെ ദേശീയപാതയിൽ താമല്ലാക്കൽ ജങ്ഷന് സമീപമാണ് അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന അങ്കമാലി ഡിപ്പോയിലെ ആർ.പി.കെ 230 നമ്പർ സൂപ്പർഫാസ്റ്റും മലപ്പുറത്തേക്ക് പോകുകയായിരുന്ന മലപ്പുറം ഡിപ്പോയിലെ എ.ടി.ഇ 61 സൂപ്പർഫാസ്റ്റുമാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ അങ്കമാലി ബസിലെ ഡ്രൈവർ ബിജുവിനെ (34) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ബസിെൻറ ഡ്രൈവർ എ.കെ. ചന്ദ്രൻ (42), കണ്ടക്ടർമാരായ ചന്ദ്രശേഖരൻ (45), നന്ദകുമാർ (37), യാത്രക്കാരായ പി.എൻ. അനിൽകുമാർ (35), പുരുഷൻ (52), അഖില (23), ശ്രീജി (43), വിഷ്ണു (27), സ്വപ്ന (21), ശാലിനി (34), വിജയമ്മ (58), പ്രിയങ്ക പ്രകാശ് (28), രവീന്ദ്രൻ (64), ചിത്രലേഖ (35), രാജു (58), ജോസഫ് (60), ഷാജു അഗസ്റ്റിൻ (46), ജോഷിത (40), രതീഷ്, ജാക്സൺ തുടങ്ങിയവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. രണ്ടു ബസിലും കൂടി നൂറോളം യാത്രക്കാരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.