ഇടപ്പള്ളി--മൂത്തകുന്നം എലിവേറ്റഡ് ഹൈവേ പദ്ധതി ഉപേക്ഷിച്ചു കാക്കനാട്: ദേശീയപാത 17ല്‍ ഇടപ്പള്ളി--മൂത്തകുന്നം എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള തീരുമാനം വേണ്ടെന്നുവെച്ചു. 25 കിലോമീറ്ററില്‍ എലിവേറ്റഡ് ഹൈവേ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. നിലവിലെ 30 മീറ്റര്‍ വീതി 45 മീറ്ററാക്കി വികസിപ്പിക്കാൻ ആവശ്യമായ സ്ഥലം ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന ജനങ്ങളുടെ എതിര്‍പ്പും വന്‍ സാമ്പത്തിക ബാധ്യതയും കണക്കിലെടുത്താണ് എലിവേറ്റഡ് ഹൈവേ പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചത്. ഇടപ്പള്ളി--മൂത്തകുന്നം എലിവേറ്റഡ് ഹൈവേ നിര്‍മിക്കാന്‍ സാധ്യതപഠനം നടത്തിയിരുന്നു. ജില്ല ഭരണകൂടത്തിെൻറ ശിപാര്‍ശയെ തുടര്‍ന്ന് ദേശീയപാത വികസനത്തിെൻറ ഭാഗമായി സ്വകാര്യ ഏജന്‍സിയാണ് പഠനം നടത്തിയത്. ദേശീയപാതയുടെ മുകളിലൂടെ നാലുവരി എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിലൂടെ ഭൂമി ഏറ്റെടുക്കലും കുടിയൊഴിപ്പിക്കലും 90 ശതമാനം ഒഴിവാക്കാന്‍ കഴിയുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിന് വന്‍ തുക ചെലവഴിക്കേണ്ടി വരുമെന്നായിരുന്നു പഠന റിപ്പോര്‍ട്ട്. ഇതിെൻറ അടിസ്ഥാനത്തില്‍ 15 മീറ്റര്‍കൂടി ഏറ്റെടുത്ത് 45 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാറിന് ജില്ല ഭരണകൂടം സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ സ്ഥലം ഏറ്റെടുക്കാതെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നടപ്പാകില്ല. ദേശീയപാത-17, 47 സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിന് സാധ്യതപഠനം നടത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്. ജില്ലയിലെ തീരദേശ മേഖലയിലെ എം.എല്‍.എമാരായ വി.ഡി. സതീശന്‍, എസ്. ശര്‍മ, വി.കെ. ഇബ്രാഹീംകുഞ്ഞ് തുടങ്ങിയവര്‍ മുന്‍കൈയെടുത്ത് ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നു. എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിനോടായിരുന്നു എം.എല്‍.എമാരും അനുകൂലിച്ചിരുന്നത്. എന്നാൽ, പഠന റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റി അംഗീകരിച്ചില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സ്ഥലം ഏറ്റെടുത്തുള്ള റോഡ് വികസനം നടപ്പാക്കാനാണ് ജില്ല ഭരണകൂടം ലക്ഷ്യമിടുന്നത്. 45 മീറ്റര്‍ റോഡ് വികസിപ്പിക്കാൻ സ്ഥലം ഏറ്റെടുത്ത് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുകയാണ്. സ്ഥലം ഏറ്റെടുക്കാൻ ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ ജില്ല ഭരണകൂടത്തെ അറിയിച്ചിരിക്കുന്നത്. റോഡ് വികസന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ച ശേഷം സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങും. സ്ഥലം ഏറ്റെടുത്ത് ഭൂവുടമകള്‍ക്ക് ന്യായമായ വില നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതനുസരിച്ച് ഭൂവുടമകളുമായി ജില്ല കലക്ടര്‍ രണ്ടുതവണ ചര്‍ച്ചയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.