ബി.എ/ബി.എസ്​സി/ബി.കോം പരീക്ഷകള്‍

നാലാം സെമസ്റ്റര്‍ ബി.എ/ബി.എസ്സി/ബി.കോം (സി.ബി.സി.എസ്.എസ് -എഫ്.ഡി.പി 2011, 2012 അഡ്മിഷന്‍, 2010 അഡ്മിഷന്‍ -മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ മൂന്നിനും രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ്‌സി/ബി.കോം (സി.ബി.സി.എസ്.എസ് - എഫ്.ഡി.പി 2011, 2012 അഡ്മിഷന്‍, 2010 അഡ്മിഷന്‍ -മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ ആറിനും ആരംഭിക്കും. പരീക്ഷകേന്ദ്രങ്ങള്‍ തിരുവനന്തപുരം -എം.ജി കോളജ്, കൊല്ലം -ടി.കെ.എം കോളജ് ഓഫ് ആര്‍ട്‌സ് ആൻഡ് സയന്‍സ്, കൊല്ലം-ആലപ്പുഴ-പത്തനംതിട്ട ജില്ലകള്‍: എസ്.ഡി കോളജ് എന്നിങ്ങനെ പരിമിതപ്പെടുത്തിയിരിക്കുന്നു. വിശദമായ ടൈംടേബിള്‍ പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷ ക്ഷണിച്ചു നിയമവകുപ്പ് നടത്തുന്ന മനുഷ്യാവകാശങ്ങളും കടമകളും (ഹ്യൂമന്‍ റൈറ്റ്‌സ് ആൻഡ് ഡ്യൂട്ടി എജുക്കേഷന്‍) എന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പൂര്‍ണമായും സൗജന്യമായി നടത്തുന്ന കോഴ്‌സിന് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യമാണ് അടിസ്ഥാനയോഗ്യത. താൽപര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം പത്താം ക്ലാസ് മുതലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഒപ്പം തിരിച്ചറിയല്‍ കാര്‍ഡി​െൻറ പകര്‍പ്പും സഹിതം നിയമവകുപ്പി​െൻറ ഓഫിസില്‍ എത്തിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712308936. എം.കോം വൈവ ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം പരീക്ഷയുടെ വൈവ പരീക്ഷ ഒക്‌ടോബര്‍ 26 മുതല്‍ നവംബര്‍ മൂന്നുവരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.