പുകയില ഉപയോഗം: ഇതര സംസ്​ഥാന ആരോഗ്യം അപകടത്തിലെന്ന് പഠനം

കൊച്ചി: പുകയില ഉൽപന്നങ്ങളുടെ അതിരുകടന്ന ഉപഭോഗം സംസ്ഥാനത്തെ ഇതര സംസ്ഥാന നിര്‍മാണ തൊഴിലാളികളുടെ ആരോഗ്യം കാർന്നെടുക്കുന്നുവെന്ന് പഠനം. രണ്ടായിരത്തിലേറെ പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലെ 90.25 ശതമാനം പേരും പുകയില ഉൽപന്നങ്ങള്‍ ഉപയോഗിക്കുന്നതായും ഇവരില്‍ 42.27 ശതമാനം പേരില്‍ കാന്‍സറിന് മുന്നോടിയായി വായില്‍ വ്രണത്തി​െൻറ സാന്നിധ്യമുള്ളതായും കണ്ടെത്തി. എറണാകുളത്തെ സ​െൻറ് ഗ്രിഗോറിയസ് ഡ​െൻറല്‍ കോളജി​െൻറ പൊതുജനാരോഗ്യ ഡെന്‍ടിസ്ട്രി വകുപ്പ്, കണ്ണൂര്‍ െഡൻറൽ കോളജ് എന്നിവ സംയുക്തമായി ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ നഗരസഭകളിൽ നടത്തിയ പഠനത്തി​െൻറ അടിസ്ഥാനത്തിലുള്ള പ്രബന്ധം ജേണല്‍ ഓഫ് കണ്‍ടെംപററി ഡ​െൻറൽ പ്രാക്റ്റീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1982 പുരുഷന്മാരും 181 സ്ത്രീകളുമായി 2163 പേരില്‍ നടത്തിയ പഠനത്തില്‍ 14 മുതല്‍ 55 വയസ്സുവരെയുള്ള നിര്‍മാണ തൊഴിലാളികളാണ് പങ്കെടുത്തത്. പുകയില ഉപയോഗിക്കുന്നവരില്‍ 84.74 ശതമാനം പേര്‍ പുരുഷന്മാരും 5.51 ശതമാനം പേര്‍ സ്ത്രീകളുമാണ്. പങ്കെടുത്തവരില്‍ 35 ശതമാനത്തോളം പേര്‍ ആറുമുതല്‍ പത്തുവര്‍ഷം വരെയായി പുകയില ഉപയോഗിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. 52.3 ശതമാനം പേർ കേരളത്തില്‍ നിരോധിച്ചിരിക്കുന്ന പാന്‍ പരാഗ് ഉള്‍പ്പെടെ പുകരഹിത ലഹരി ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നത്. പുകവലിക്കുന്നവരില്‍ 15.93 ശതമാനം പേര്‍ സിഗററ്റും 12.76 ശതമാനം പേര്‍ ബീഡിയും ഉപയോഗിക്കുന്നു. പഠനത്തില്‍ പങ്കെടുത്തവരില്‍ 28.64 ശതമാനം പേർ പുകയുള്ളതും ഇല്ലാത്തതുമായ പുകയില ഒരേസമയം ഉപയോഗിക്കുന്നു. കേരളത്തിലെ നിര്‍മാണ മേഖലയില്‍ പ്രധാന പങ്കുവഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തൊഴില്‍ജന്യ പ്രശ്‌നങ്ങളുടെ ഇരകളാണെന്ന് പഠനത്തിന് മേൽനോട്ടം വഹിച്ച സ​െൻറ് ഗ്രിഗോറിയസ് കോളജിലെ സീനിയര്‍ െലക്ചറർ ഡോ. അന്‍സില്‍ കെ.എസ്. അലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.