40 പേർ എതിർത്തിട്ടും 17 പേരുടെ പിന്തുണയുള്ളയാൾ സെക്രട്ടറിയായെന്ന്

കൊച്ചി: സി.പി.എം മുളവുകാട് ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിയെ തെരഞ്ഞെടുത്തതിനെ ചൊല്ലി തർക്കം. ഭൂരിപക്ഷ പിന്തുണ ഇല്ലാത്തയാളെയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്ന് ആരോപിച്ച് പാർട്ടി നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് മറുപക്ഷം. 57 പ്രതിനിധികളിൽ 40 പേർ എതിർത്തിട്ടും 17 പേരുടെ മാത്രം പിന്തുണയുള്ളയാളെ സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്നാണ് ആരോപണം. നിലം നികത്തൽ അടക്കം പല വിഷയങ്ങളിലും ആരോപണം നേരിടുന്നയാളാണെന്നും മറുപക്ഷം ആരോപിക്കുന്നു. ജനങ്ങളുമായോ പാർട്ടി പ്രവർത്തകരുമായോ ബന്ധമില്ലാത്തവർ സ്ഥാനങ്ങളിൽ കയറിപ്പറ്റുന്നത് പാർട്ടിയുടെ നാശത്തിന് വഴിവെക്കുമെന്നും ഇവർ പറയുന്നു. സമ്മേളനത്തിലുടനീളം കടുത്ത വിഭാഗിയത പ്രകടമായിരുന്നു. സെക്രട്ടറി തെരഞ്ഞെടുപ്പിൽ മറുപക്ഷം മത്സരത്തിന് ഒരുങ്ങിയെങ്കിലും ഉപരി കമ്മിറ്റിയിൽനിന്ന് പെങ്കടുത്തവർ ഇടപെട്ട് തടയുകയായിരുന്നു. തർക്കം മൂലം അടുത്തുള്ള ഇടവനക്കാട് ലോക്കൽ സമ്മേളനം നിർത്തിവെച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.