ഇന്ത്യയുടെ പൈതൃകം സംഘ്പരിവാർ തകർക്കുന്നു -പീതാംബരൻ മാസ്റ്റർ കൊച്ചി: മതനിരപേക്ഷത ഇന്ത്യയെ വർഗീയതയുടെയും വിദ്വേഷത്തിെൻറയും നാടാക്കി മാറ്റാനുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും അജണ്ട ചെറുത്ത് തോൽപിക്കണമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മാസ്റ്റർ പറഞ്ഞു. എൻ.സി.പി ന്യൂനപക്ഷ സെൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ജില്ല ചെയർമാൻ പി.എ. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി എൻ.എ. മുഹമ്മദ്കുട്ടി, മമ്മി സെഞ്ച്വറി, കെ.കെ. ജയപ്രകാശ്, മുരളി പുത്തൻവേലിൽ എന്നിവർ സംസാരിച്ചു. കോടതി വിധി സ്വാഗതാർഹം -കേരള മിശ്രവിവാഹ വേദി കൊച്ചി: മിശ്രവിവാഹത്തെ മതപരിവർത്തന വിവാഹങ്ങളായി കണക്കാക്കാൻ കഴിയില്ലെന്ന ഹൈകോടതി വിധി സ്വാഗതാർഹമാണെന്ന് കേരള മിശ്രവിവാഹ വേദി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതര സാമൂഹിക സൃഷ്ടിക്കായി ജീവിതം മാതൃകയാക്കുന്ന മിശ്രവിവാഹിതരെ ഭീഷണിപ്പെടുത്തിയും പ്രലോഭിച്ചും മതത്തിന് അടിമകളാക്കുന്നവർക്കെതിരെ നടപടിയെടുക്കണം. നിയമപരമായി മിശ്രവിവാഹം കഴിക്കണമെങ്കിൽ കോടതികയറേണ്ട അവസ്ഥയാെണന്നും ഇതിന് മാറ്റം വരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറി പി.ഇ. സുധാകരനും പ്രസിഡൻറ് രാജഗോപാൽ വാകത്താനവും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.