ബി.ജെ.പിയെ പ്രതിപക്ഷമാക്കി ന്യൂനപക്ഷ വോട്ട്​ തട്ടാൻ സി.പി.എം ശ്രമം ^ഹസൻ

ബി.ജെ.പിയെ പ്രതിപക്ഷമാക്കി ന്യൂനപക്ഷ വോട്ട് തട്ടാൻ സി.പി.എം ശ്രമം -ഹസൻ നെടുമ്പാശ്ശേരി: ന്യൂനപക്ഷ വോട്ടുകൾ തട്ടിയെടുക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പിയെ പ്രതിപക്ഷമാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ബി.ജെ.പി നേതാക്കളുൾപ്പെട്ട മെഡിക്കൽ കോളജ് കോഴക്കേസ് സാങ്കേതികത്വം പറഞ്ഞ് അന്വേഷിക്കാതിരിക്കുന്നതിന് ബി.ജെ.പിയും സി.പി.എമ്മും ധാരണയുണ്ടാക്കിയിരിക്കുകയാണ്. അതേസമയം, സോളാർ അന്വേഷണ റിപ്പോർട്ട് മറയാക്കി കോൺഗ്രസ് നേതാക്കളെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു. ബി.ജെ.പിയെ കൂടെനിർത്തി കേന്ദ്രത്തിൽനിന്ന് കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കുകയാണ് സി.പി.എം അജണ്ട. വർഗീയ ഫാഷിസ്റ്റുകളെ നേരിടാൻ എല്ലാ മതേതര കക്ഷികെളയും കൂടെനിർത്തണമെന്ന നിലപാടിനെ തള്ളി പ്രകാശ് കാരാട്ടും പിണറായി വിജയനും ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് ഹസൻ 'മാധ്യമ'ത്തോടു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.