ജനറല്‍ ആശുപത്രിയില്‍ ലോക ഭക്ഷ്യദിനാചരണം ഇന്ന്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി ഡയറ്ററി വിഭാഗം കൊച്ചി ഐ.എം.എയുടെയും ജനറല്‍ ആശുപത്രിയിലെ ജൈവകൃഷി പദ്ധതിയായ ഹരിതം ജീവനത്തി​െൻറയും സഹകരണത്തോടെ നടത്തുന്ന ലോക ഭക്ഷ്യദിനാചരണം ബുധനാഴ്ച രാവിലെ 10ന് ജനറല്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല ഉദ്ഘാടനം ചെയ്യും. ഹരിതം ജീവനം പദ്ധതി ആറാം ഘട്ടത്തി​െൻറയും പുതുതായി നടപ്പാക്കുന്ന ഹൈഡ്രോപോണിക്‌സ് പദ്ധതിയുടെയും ഉദ്ഘാടനവും നടക്കും. ഹൈഡ്രോപോണിക്‌സ് പദ്ധതി രഞ്ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിത എ. അധ്യക്ഷത വഹിക്കും. ഡി.എം.ഒ ഡോ. എന്‍.കെ. കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. 'ഭക്ഷ്യസുരക്ഷയിലൂടെ ഗ്രാമവികസനം' വിഷയത്തിൽ കോളജ് വിദ്യാർഥികള്‍ക്ക് പോസ്റ്റര്‍ ഡിസൈനിങ് മത്സരവും ഉണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.