കാക്കനാട്: മാതാപിതാക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍. ചെമ്പുമുക്ക് അസീസി വിദ്യാനികേതന്‍ സ്‌കൂള്‍ മാനേജ്മെൻറിനെതിരെ പാരൻറ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച അനിശ്ചിതകാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട വിദ്യാർഥികളുടെ പഠിക്കാനുള്ള അവകാശമാണ് ഭീമമായ ഫീസ് വര്‍ധനവിലൂടെ സ്‌കൂള്‍ മാനേജ്മെൻറ് ഇല്ലായ്മ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ സെക്രട്ടറി വിനീഷ് വിജയന്‍ അധ്യക്ഷത വഹിച്ചു. തൃക്കാക്കര മുനിസിപ്പല്‍ വൈസ്. ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, കൗണ്‍സിലര്‍മാരായ ടി.ടി. ബാബു, ജിജോ ചിങ്ങതറ, പി.വി. സന്തോഷ്, ആൻറണി പരവര എസ്.ഡി.പി.ഐ തൃക്കാക്കര മണ്ഡലം പ്രസിഡൻറ് ഷാജഹാന്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി എ.പി ഷാജി, പാരൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് നാന്‍സി റോബിന്‍, വൈസ് പ്രസിഡൻറ് മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.