കൊച്ചി: കച്ചേരിപ്പടി ചിറ്റൂര്‍ റോഡില്‍ ശ്രീസുധീന്ദ്ര ആശുപത്രിയുടെ മുന്‍വശത്തെ അഴുക്കുചാൽ തകര്‍ന്നു. ഒരാഴ്ചയിലധികമായി റോഡില്‍ മലിനജലം ഒഴുകുന്നതിനാല്‍ ജനം ദുരിതത്തിലാണ്. സെൻറ് ആൻറണീസ് സ്‌കൂളും ആശുപത്രിയുമടക്കം നിരവധി സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തിക്കുന്ന നഗരത്തിലെ പ്രധാന പാതയിലാണ് അനാരോഗ്യകരമായ അവസ്ഥയില്‍ മലിനജലം ഒഴുകുന്നത്. സ്‌കൂള്‍ വിദ്യാർഥികളും കാല്‍നടക്കാരും കച്ചവടക്കാരുമാണ് ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുന്നത്. സമീപത്തെ സ്വകാര്യസ്ഥാപനത്തിെൻറ സെപ്റ്റിക് ടാങ്ക് പൊട്ടിയ മലിനജലമാണ് റോഡിലൂടെ ഒഴുകുന്നതെന്ന് സമീപവാസികൾ ആരോപിച്ചു. വൈദ്യുതി മുടങ്ങും തൃപ്പൂണിത്തുറ: സെക്ഷൻ പരിധിയിൽ കോട്ടപ്പുറം, ഇരുമ്പുപാലം എസ്.എൻ.വി.ടി സ്കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.