കൊച്ചി: കണയന്നൂർ താലൂക്ക് നടമ വില്ലേജിൽ ചാത്താരി ജങ്ഷനിലെ അനധികൃത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോണോത്ത് പുഴ വ്യാപകമായി കൈയേറുന്നതായി ആൻറി കറപ്ഷൻ പീപ്പിൾസ് മൂവ്മെൻറ് ഒാഫ് കേരള അംഗവും മുൻ ദേവികുളം താലൂക്ക് സർവേയറുമായ അനസ് പുതുശ്ശേരി, കോണോത്ത് പുഴ സംരക്ഷണ സമിതി ചെയർമാൻ സാം പുന്നക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. റവന്യൂ, മുനിസിപ്പൽ, പൊതുമരാമത്ത് വകുപ്പുകളുടെ ഒത്താശയോടെയാണ് സ്വകാര്യ കമ്പനിക്കു വേണ്ടി നിർമാണ പ്രവർത്തനങ്ങൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി മധ്യമേഖല െഎ.ജി പി. വിജയന് പരാതി സമർപ്പിച്ചിട്ടുണ്ടെന്നും എത്രയും പെെട്ടന്ന് നിർമാണം നിർത്തിവെക്കാനും പട്ടയപ്രകാരം വസ്തു അളന്ന് തിരിച്ച് സർക്കാർ ഭൂമി സംരക്ഷിക്കാനും നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.