സണ്‍റൈസിൽ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്

കാക്കനാട്: കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ അതിനൂതന ഹോര്‍മോണ്‍ ചികിത്സകേന്ദ്രമായ സെഡാപ് (സണ്‍റൈസ് എന്‍ഡോക്രൈന്‍ ഡയബറ്റിസ് ആൻഡ് പൊഡിയാട്രി) സ​െൻററിനും ട്രാന്‍സ്‌ജെന്‍ഡര്‍ ചികിത്സ കേന്ദ്രമായ ഐഡൻറിറ്റി ക്ലിനിക്കിനും തുടക്കമായി. കേരളത്തിലെ സ്വകാര്യ ആരോഗ്യമേഖലയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കാണ് ഐഡൻറിറ്റി. സെഡാപ് സ​െൻററി​െൻറ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.എല്‍.എയും ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കി​െൻറ ഉദ്ഘാടനം മേക്ക്അപ് ആർട്ടിസ്റ്റ് രഞ്ജുവും നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സൻ കെ.കെ. നീനു എന്നിവര്‍ മുഖ്യാതിഥികളായി. സണ്‍റൈസ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ കെ.ആര്‍. പ്രതാപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ (കോര്‍പറേറ്റ് അഫയേഴ്‌സ്), മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു. തൃക്കാക്കര മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഷെബന മെഹറലി, അംഗങ്ങളായ പി.എ. നിഷാദ്, പി.ഐ. യൂസുഫ്, ട്രാക്ക് സെക്രട്ടറി സലീം കുന്നുംപുറം, സണ്‍റൈസ് ആശുപത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍, മാനേജിങ് ഡയറക്ടര്‍ പര്‍വീന്‍ ഹഫീസ്, ഐ.എം.എ വൈസ് പ്രസിഡൻറും സണ്‍റൈസ് ഹോസ്പിറ്റല്‍ െഡപ്യൂട്ടി മെഡിക്കല്‍ ഡയറക്ടറുമായ ഡോ. രാജീവ് ജയദേവന്‍, ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ്) പൂജ അജിത്ത് എന്നിവര്‍ സംസാരിച്ചു. കണ്‍സൽട്ടൻറ് ഡയബറ്റോളജിസ്റ്റ് ഡോ. പ്രവീണ്‍കുമാര്‍, കണ്‍സൽട്ടൻറ് എൻഡോക്രൈനോളജിസ്റ്റ് ഡോ. സുജ പി. സുകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.