ലോകത്തിലെ ഏറ്റവും വലിയ സെറാമിക് പ്രദർശനം ഗാന്ധിനഗറിൽ

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സെറാമിക് പ്രദർശനം ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ 16 മുതൽ 19 വരെ ഗാന്ധി നഗർ ടൗൺ ഹാളിലെ എക്‌സിബിഷൻ സ​െൻററിലാണ് വൈബ്രൻറ് സെറാമിക്‌സ് എക്‌സ്പോയും ഉച്ചകോടിയും. 50,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള എക്‌സിബിഷനിൽ 250 പ്രദർശകരും നാനൂറിലധികം ബ്രാൻഡുകളും അണിനിരക്കും. ചൈനക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയിലെ സെറാമിക് വ്യവസായം. ലോകത്തിലെ രണ്ടാമത്തെ ടൈൽ വിപണിയാണ് ഇന്ത്യയെന്ന് എക്‌സ്പോ സമ്മിറ്റ് -2017 പ്രസിഡൻറ് നിലേഷ് ജെറ്റ്പരിയ പറഞ്ഞു. ടെക്നോളജി ട്രാൻസ്ഫർ, നിക്ഷേപം, സംയുക്ത സംരംഭം, ബി 2 ബി, ബി 2 ജി നെറ്റ്വർക്കിങ് അവസരങ്ങൾ എന്നിവയാണ് കോൺഫറൻസിലെ പ്രധാനവിഷയങ്ങൾ. പുതിയ സാങ്കേതികവിദ്യ, സെറാമിക് ടൈലുകൾ, സാനിറ്ററിവെയർ, ബാത്ത്ഫിറ്റിങ് എന്നിവയുടെ പ്രദർശനവും ഉണ്ടാകും. 2020ഓടെ ഇന്ത്യയിലെ സെറാമിക് വ്യവസായം 50,000 കോടി രൂപ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.