കരുമാല്ലൂരിൽ വിരിപ്പുകൃഷി വിളവെടുപ്പ് തുടങ്ങി

ആലങ്ങാട്: കരുമാല്ലൂർ പാടശേഖരത്തിൽ വിരിപ്പുകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 200 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. ആദ്യഘട്ടത്തിൽ നൂറേക്കറോളം ഭാഗത്തെ കൊയ്ത്താണ് ശനിയാഴ്ച തുടങ്ങിയത്. തമിഴ്നാട്ടിൽനിന്ന് യന്ത്രം എത്തിച്ചാണ് കൊയ്യുന്നത്. കാര്യമായ കേടുപാടുകൾ ഇല്ലാത്തതിനാൽ മുൻ വർഷത്തെേപാലെ ഇക്കുറിയും നല്ല വിളവാണ് കർഷകർ പ്രതീക്ഷിക്കുന്നത്. കരുമാല്ലൂർ കൃഷിഭവനിൽനിന്ന് വിത്ത് സൗജന്യമായി ലഭ്യമാക്കിയിരുന്നു. കർഷകരും ഭൂവുടമകളുമുൾപ്പെടെ സമിതിയിൽ 120 അംഗങ്ങൾ ഉണ്ടെന്ന് സെക്രട്ടറി ജീസൺ പറഞ്ഞു. നാലുവർഷം മുമ്പ് മഴമൂലം കൃഷി വ്യാപകമായി നശിച്ചിരുന്നെങ്കിലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. അതിനുശേഷം ഒരുവർഷം ഭൂമി തരിശ് കിടന്നിരുന്നു. ഇടവേളക്കുശേഷം കഴിഞ്ഞവർഷമാണ് കൃഷി പുനരാരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.