മരട്: രണ്ട് മാസത്തിലേെറയായി കോഴിക്കൂട്ടിൽനിന്ന് ഒരുമുട്ടപോലും ലഭിക്കാതെ വിഷമിച്ച വീട്ടുകാർ ഒടുവിൽ മുട്ടക്കള്ളനെ ൈകയോടെ പിടികൂടി. മരട് വിഷ്ണുക്ഷേത്രത്തിന് സമീപം ചൂപ്പനയിൽ രാമനാണ് കള്ളനെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 10 ഓടെ വീട്ടിന് സമീപത്തെ കൂട്ടിൽനിന്ന് കോഴികളുടെ ബഹളം കേട്ട് എത്തിയപ്പോഴാണ് വീട്ടുകാർ കള്ളനെ തിരിച്ചറിഞ്ഞത്. കോഴിക്കൂട്ടിൽ പതുങ്ങിക്കിടക്കുന്ന ഉടുമ്പ് വീട്ടുകാരെ അദ്ഭുതപ്പെടുത്തി. തുടർന്ന് രാമനും മകൻ ബാബുവും ചേർന്ന് ഉടുമ്പിനെ കുടുക്കിട്ട് പിടിച്ച് മരക്കമ്പിൽ ബന്ധിച്ചുസൂക്ഷിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ മരട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെത്തുടർന്ന് ഫോറസ്റ്റ് ഓഫിസർ ബിജുവിെൻറ നേതൃത്വത്തിലെത്തിയ ജീവനക്കാർ ഉടുമ്പിനെ ഏറ്റുവാങ്ങി കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.