ഉപജില്ല കായികമേള; വാളകം മാര്‍ സ്റ്റീഫന്‍സ് എച്ച്.എസ്.എസിന് ഓവറോള്‍ മൂവാറ്റുപുഴ: വിദ്യാഭ്യാസ ഉപജില്ല കായിക മേളയില്‍ വാളകം മാര്‍ സ്റ്റീഫന്‍സ് ഹൈസ്‌കൂള്‍ 279 -പോയേൻറാടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി. വീട്ടൂര്‍ എബനേസര്‍ ഹൈസ്‌കൂള്‍ 201- പോയൻറ് നേടി രണ്ടാം സ്ഥാനവും ആരക്കുഴ സെൻറ് ജോസഫ്സ് ഗേള്‍സ് ഹൈസ്‌കൂള്‍ 139- പോയൻറ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്‍.പി മിനി ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളിലും എൽ.പി കിഡ്‌സ് ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളിലും മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളും യു.പി കിഡ്‌സ് ബോയ്‌സ് വിഭാഗത്തില്‍ വീട്ടൂര്‍ എബനേസറും ഗേള്‍സ് വിഭാഗത്തില്‍ ആരക്കുഴ സെൻറ് ജോസഫ്സ് ഹൈസ്‌കൂളും ഗ്രൂപ് ചാമ്പ്യന്‍ഷിപ് നേടി. സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കൻഡറി സ്‌കൂളും ബോയ്‌സ് വിഭാഗത്തില്‍ വാളകം മാര്‍ സ്റ്റീഫന്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളും ഗ്രൂപ് ചാമ്പ്യന്‍ഷിപ് നേടി. ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ വാളകം മാര്‍ സ്റ്റീഫന്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളും ഗേള്‍സ് വിഭാഗത്തില്‍ വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കൻഡറി സ്‌കൂളും ഗ്രൂപ് ചാമ്പ്യന്‍ഷിപ് നേടി. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ വാളകം മാര്‍ സ്റ്റീഫന്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളും ഗേള്‍സ് വിഭാഗത്തില്‍ ആരക്കുഴ സെൻറ് ജോസഫ്സ് ഹൈസ്‌കൂളും ഗ്രൂപ് ചാമ്പ്യന്‍ഷിപ് നേടി. സമാപന സമ്മേളനവും സമ്മാന വിതരണവും നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ വി.ജി. ഉണ്ണികൃഷ്ണന്‍, സജീവ് ജോസഫ്, പി.എന്‍. വിജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.