അങ്കമാലി: അണ്ടര്‍-17 ലോകകപ്പിെൻറ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് ജില്ല അതിര്‍ത്തിയായ കറുകുറ്റിയില്‍ സ്വീകരണം നല്‍കി. കാസര്‍കോടുനിന്ന് അന്തര്‍ദേശീയ ഫുട്ബാള്‍ താരം കെ. ബാലചന്ദ്രന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അഡ്മിനിസ്ട്രേറ്റിവ് ബോര്‍ഡംഗങ്ങളായ എം.ആര്‍. രഞ്ജിത്ത്, ഒ.കെ. ദിനേശ് എന്നിവരാണ് നയിക്കുന്നത്. ജില്ല സ്പോര്‍ട്സ് കൗണ്‍സിലിെൻറയും അങ്കമാലി നഗരസഭയുടെയും കറുകുറ്റി ഗ്രാമപഞ്ചായത്തിെൻറയും നേതൃത്വത്തിലായിരുന്നു സ്വീകരണം. റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ എം.എ. ഗ്രേസി, കറുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് ഷാജു വി. തെക്കേക്കര, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡൻറ് ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ല പ്രസിഡൻറ് വി.എ. സക്കീര്‍ഹുസൈന്‍, ജില്ല എക്സിക്യൂട്ടിവ് അംഗം പി.ആര്‍. രാജേഷ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ആലുവ സെൻറ് സേവ്യേഴ്സ് കോളജിലും ദീപശിഖക്ക് സ്വീകരണം നല്‍കി. വൈകുന്നേരം അഞ്ചിന് എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ സംസ്ഥാന കായിക മന്ത്രി എ. സി. മൊയ്തീനാണ് ദീപശിഖ ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.