വാവ സുരേഷിനെ ആദരിക്കുന്നു

ചെങ്ങന്നൂര്‍: മനുഷ്യാവകാശ സംഘടനയായ നാഷനല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സി​െൻറ നേതൃത്വത്തില്‍ പാമ്പ് പിടിത്തക്കാരൻ . ശനിയാഴ്ച വൈകീട്ട് 3.30ന് ചെറിയനാട് നീലകണ്ഠ വിദ്യാപീഠം ഒാഡിറ്റോറിയത്തിലാണ് ചടങ്ങ്. മര്‍ത്തോമ സഭ ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ല പ്രസിഡൻറ് ബി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. കോടുകുളഞ്ഞി വിശ്വധർമ മഠാധിപതി സ്വാമി ശ്രീനാരായണ ശിവബോധാനന്ദ, കൊല്ലകടവ് ജുമാമസ്ജിദ് ഇമാം ഹബീബുല്ല ഖാസിമി, സിനിമ-സീരിയല്‍ നടൻ മുരളി മോഹന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. നാഷനല്‍ പ്രസിഡൻറ് പ്രകാശ് പി. തോമസ് ഫണ്ട് കൈമാറും. ചികിത്സ സഹായ വിതരണവും പാമ്പുകളെക്കുറിച്ച് ക്ലാസും വാവ സുരേഷ് നടത്തും. ഗാന്ധിസ്മൃതി സംഗമം നടത്തി ഹരിപ്പാട്: കെ.പി.സി.സി വിചാർ വിഭാഗ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തി​െൻറ ഭാഗമായി മഹാത്മാഗാന്ധി സ്മൃതിസംഗമം നടത്തി. കെ.പി.സി.സി വിചാർ വിഭാഗ് ജില്ല ചെയർമാൻ സീവ് അമ്പലപ്പാട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ. പി. രാജേന്ദ്രൻ നായർ, ജില്ല ജനറൽ സെക്രട്ടറിമാരായ ഡോ. ബി. ഗിരീഷ്, എൻ. രാജ്നാഥ്, ആർ. രാജേഷ് കുമാർ, പാർട്ടി ബ്ലോക്ക് പ്രസിഡൻറ് എം.ആർ. ഹരികുമാർ എന്നിവർ സംസാരിച്ചു. (പടം) ചരമവാർഷികം ആചരിച്ചു മാന്നാർ: മുൻ സി.പി.എം ജില്ല കമ്മിറ്റി അംഗവും പരുമല ദേവസ്വം ബോർഡ് പമ്പ കോളജ് സ്ഥാപക സെക്രട്ടറിയുമായിരുന്ന കെ.കെ. ചന്ദ്രശേഖരൻപിള്ള വൈദ്യ​െൻറ 31ാം ചരമ വാർഷികം മാന്നാർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. കെ.എം. സഞ്ജു ഖാൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം പി. വിശ്വംഭരപ്പണിക്കർ, ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരൻ, കെ.എസ്. ഗോപി, പി.എൻ. ശെൽവരാജൻ, പി.എ.എ. ലത്തീഫ്, കെ.എം. അശോകൻ, ബി.കെ. പ്രസാദ്, ആർ. അനീഷ്, പി.എ. അൻവർ, കെ. പ്രശാന്ത് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം.ടി. ശ്രീരാമൻ സ്വാഗതവും കെ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.