കാലടി: ഇരുവൃക്കയുടെയും പ്രവർത്തനം നിലച്ച . മലയാറ്റൂർ തോട്ടുവ കവലയിൽ ഈട്ടുങ്ങപ്പടി സുധാകരെൻറയും ശ്യാമളയുടെയും മകൻ സുധീഷാണ്(36) സഹായം തേടുന്നത്. പെയിൻറിങ് തൊഴിലാളിയായിരുന്ന സുധീഷിന് അഞ്ചുവർഷം മുമ്പാണ് അസുഖം ബാധിച്ചത്. കൂലിപ്പണിക്കാരനായിരുന്ന പിതാവ് സുധാകരന് സൂധീഷിനെകൂടാതെ രണ്ട് പെൺമക്കളാണ്. വാർധക്യസഹജ അസുഖങ്ങൾ അലട്ടുന്ന മാതാപിതാക്കൾ ജോലിക്ക് പോകുന്നില്ല. നാട്ടുകാരുടെയും മറ്റും സഹായത്തോടെയാണ് ഇപ്പോൾ ചികിത്സ. അങ്കമാലി എം.എൽ.എ റോജി എം. ജോൺ, പഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബി എന്നിവർ രക്ഷാധികാരികളായും ജില്ല പഞ്ചായത്തംഗം സംസൻ ചാക്കോ, വാർഡ് അംഗം മിനി സുരേന്ദ്രൻ, ബ്ലോക്ക് അംഗം വനജ സദാനന്ദൻ എന്നിവർ കൺവീനർമാരായും സുധീഷ് ഇ.എസ് ചികിത്സ സഹായനിധി രൂപവത്കരിച്ചു. വാർഡ് അംഗം വനജ സദാനന്ദൻ, മാതാവ് ശ്യാമള എന്നിവരുടെ പേരിൽ ജോയൻറ് ആയി നീലീശ്വരം യൂണിയൻ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 340502010019847. ഐ.എഫ്.എസ്.സി: യു.ബി.ഐ.എൻ 534056. ഫോൺ: -9400568767.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.