എറണാകുളം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിെൻറ പുസ്തകോത്സവത്തിന് എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ തുടക്കമായി. പുസ്തകോത്സവം ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. എൻ.ബി.ടി അസിസ്റ്റൻറ് എഡിറ്റർ റൂബിൻ ഡിക്രൂസ്, എഴുത്തുകാരൻ എൻ.ഇ. സുധീർ എന്നിവർ സംസാരിച്ചു. വിൽപനവിഭാഗം അസിസ്റ്റൻറ് ഡയറക്ടർ ഡോ. ഷിബുശ്രീധർ സ്വാഗതവും സബ് എഡിറ്റർ നിതിൻ ചന്ദ്രൻ നന്ദിയും പറഞ്ഞു. നിഘണ്ടുകൾ, ജീവചരിത്രങ്ങൾ, സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, എൻജിനീയറിങ്, ഗണിതം, കൃഷി, ആരോഗ്യം സംഗീതം, ആധ്യാത്മികം തുടങ്ങി വൈജ്ഞാനിക പുസ്തകങ്ങളും ഡോ. അംബേദ്കർ സമ്പൂർണകൃതികളും മേളയിൽ ലഭ്യമാണ്. അഞ്ചു മുതൽ 15 വരെ രാവിലെ 9.30 മുതൽ 8.30 വരെയാണ് പുസ്തകോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.