കാലടി: പ്ലാേൻറഷൻ കോർപറേഷൻ കാലടി ഗ്രൂപ്പിലെ സംയുക്ത േട്രഡ് യൂനിയൻ നേതൃത്വത്തിൽ തൊഴിലാളികൾ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് േട്രഡ് യൂനിയൻ ഭാരവാഹികൾ അറിയിച്ചു. കാലടി ഗ്രൂപ്പിലെ സി.യു.ടി ടാപ്പിങ് ഏരിയകളിലെ ടാസ്ക്കുകൾ പുനർനിർണയിക്കുന്ന മാനേജ്മെൻറിെൻറ നടപടി നിർത്തിെവക്കുക, നിലവിെല ടാസ്ക്കുകൾ നിലനിർത്തി ടാപ്പിങ് തുടരുക എന്നീ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 17ന് കാലടി ഗ്രൂപ്പിൽ അംഗീകൃത േട്രഡ് യൂനിയനുകൾ സംയുക്തമായി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. കൂടാതെ, ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 28ന് പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ സംയുക്ത േട്രഡ് യൂനിയനുകളുടെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ സമരവും നടത്തിയിരുന്നു. എന്നാൽ, ചർച്ചക്കുപോലും തയാറാകാതെ ഏകപക്ഷീയമായി മാനേജ്മെൻറ് തീരുമാനം തൊഴിലാളികളുടെ മേൽ അടിച്ചേൽപിക്കുന്നതിന് എതിരെയാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.