സംഗീത യജ്ഞം

കൊച്ചി: ഗിന്നസ് വേൾഡ് റെേക്കാഡിനു വേണ്ടിയുള്ള കെ.എം. രാധാകൃഷ്ണ​െൻറ ഒക്ടോബർ ഏഴിന് രാവിലെ ഏഴിന് പുന്നുരുന്നി എസ്.പി യോഗം ശതാബ്ദി ഹാളിൽ ആരംഭിക്കും. 40 വർഷമായി സംഗീതലോകത്തുള്ള രാധാകൃഷ്ണൻ സിത്താർ ജുഗൽബന്ദി നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. വൈറ്റില പുന്നുരുന്നി കിഴക്കൻമുറിയിൽ പരേതരായ മനോഹര​െൻറയും പത്മാക്ഷിയുടെയും മകനാണ്. ഭാര്യ:- രമ. മക്കൾ: - ആര്യ, അർജുൻ. കുപ്പത്തൊട്ടിയില്‍ ജമന്തികള്‍ പൂവിട്ടു; ആദ്യ വിളവെടുപ്പ് കലക്ടര്‍ക്ക് സമ്മാനം കാക്കനാട്: മാലിന്യം തള്ളിയിരുന്ന കുപ്പത്തൊട്ടിയില്‍ ജമന്തികള്‍ പൂവിട്ടത് മാനേഹര കാഴ്ചയായി. അനധികൃത തട്ടുകടകള്‍ പൊളിച്ചുനീക്കിയ സ്ഥലത്ത് നടത്തിയ പുഷ്പകൃഷിയാണ് വന്‍ വിജയം കണ്ടത്. കാക്കനാട് ഐ.എം.ജിക്ക് സമീപം ഇന്‍ഫോപാര്‍ക്ക് റോഡിരികിലെ 50 സ​െൻറ് പുറമ്പോക്ക് ഭൂമിയിലാണ് ഈ മനോഹരകാഴ്ച. ഓണത്തിന് രണ്ടാഴ്ചക്ക് മുമ്പാണ് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുടെ നേതൃത്വത്തില്‍ ഇവിടെ വിളവിറക്കിയത്. നേരത്തേ അനധികൃത കച്ചവടങ്ങളുടെ കേന്ദ്രമായ ഇവിടെ കലക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സ്‌ക്വാഡാണ് കച്ചവടങ്ങള്‍ പൊളിച്ചുനീക്കിയത്. ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമിട്ടിരുന്നുവെങ്കിലും നടന്നില്ല. സമയം വൈകി നട്ടത് കാരണം ഇപ്പോഴാണ് ജമന്തികള്‍ പൂവിട്ട് വിരിഞ്ഞത്. ഒരു രൂപ ചെലവില്ലാതെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പൂന്തോട്ടം നിര്‍മിച്ചത്. പുറമ്പോക്കിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് പൂക്കളാകുമ്പോള്‍ അതിന് കഴിയില്ലെന്ന തിരിച്ചറിവാണ് കുപ്പത്തൊട്ടിയെ പൂന്തോട്ടമാക്കുന്നതോടെ അധികൃതര്‍ ലക്ഷ്യമിട്ടത്. പൂക്കളെ സ്നേഹിക്കുന്നവരുടെ നിതാന്ത ജാഗ്രത കൈയേറ്റക്കാരില്‍നിന്ന് ഭൂമിയുടെ സംരക്ഷണവും ഉറപ്പുവരുത്താനായി. പെട്ടിക്കടകളും പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞുകിടന്നിരുന്ന പുറമ്പോക്ക് സ്ഥലം മണ്ണുമാന്തി യന്ത്രത്താൽ നിരപ്പാക്കി പൂന്തോട്ടം നിര്‍മാണത്തിന് ഇടം കണ്ടെത്തി. 50 സ​െൻറില്‍ പൂര്‍ണമായും ജമന്തി തൈകളാണ് വെച്ചുപിടിപ്പിച്ചത്. കമ്പിവേലി കെട്ടി തിരിച്ച് വെള്ളവും ജൈവവളവും നല്‍കി. കാക്കനാട് വില്ലേജ് ഓഫിസര്‍ പി.പി. ഉദയകുമാറി​െൻറ നേതൃത്വത്തിലായിരുന്നു പുഷ്പകൃഷിയുടെ മേല്‍നോട്ട ചുമതല. കലക്ടറും പുറമ്പോക്കിലെ പുഷ്പകൃഷിക്ക് പൂര്‍ണ പിന്തുണയും നല്‍കി. ആദ്യവിളവെടുപ്പ് കലക്ടര്‍ക്ക് സമ്മാനിച്ചായിരുന്നു ഉദ്ഘാടനം. നഗരസഭ അധ്യക്ഷ കെ.കെ. നീനു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എം.കെ. പ്രദീപ്, സ്മിത സണ്ണി, ബിജു, ലിജി സുരേഷ്, ആൻറണി പരവര, അലി, റഫീല്‍, ഓമന എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.