ശുചീകരണ പ്രവർത്തനം നടത്തി

മാന്നാർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നാടെങ്ങും വിവിധ സംഘടനകളുടെയും സ്റ്റുഡൻറ് െപാലീസ് കാഡറ്റ്, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, കുടുംബശ്രീകൾ എന്നിവയുടെ നേതൃത്വത്തിൽ . മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നിവിടങ്ങളിലെ എസ്.പി.സി യൂനിറ്റുകളുടെ നേതൃത്വത്തിൽ സ്റ്റോർ മുക്കിലെ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡും പരിസരവും ശുചീകരിച്ചു. അജി പ്രസാദ്, അനിത, സുജിത്ത്, ദീപിക എന്നിവർ നേതൃത്വം നൽകി. മർച്ചൻറ്സ് അസോസിയേഷ​െൻറ യുവജന വിഭാഗമായ യൂത്ത് വിങ്ങി​െൻറ നേതൃത്വത്തിൽ അഞ്ചാം വാർഡിലെ പൊലീസ് സ്റ്റേഷൻ റോഡിൽ ശുചീകരണം നടത്തി. എസ്. അനിൽ, അമ്പിളി, സജി കുട്ടപ്പൻ, സതീഷ് മഹാലക്ഷ്മി, ടി.എസ്. ഷഫീഖ്, അജ്മൽ ഷാജഹാൻ, റഷീദ് പടിപ്പുരക്കൽ, അനിൽ ചാരുംമൂട്, സുന്ദരേശൻ പിള്ള, സുധീർ ഇലവൻസ് തുടങ്ങിയവർ പങ്കെടുത്തു. ബി.ജെ.പി പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടീലും നടത്തി. കുരട്ടിശ്ശേരി നാലാം വാർഡിൽ കലാധരൻ കൈലാസത്തി​െൻറ നേതൃത്വത്തിൽ കുടുംബശ്രീ - തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ പങ്കെടുപ്പിച്ച് ശുചീകരണം നടത്തി. കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും സംയുക്തമായി . കുരട്ടിക്കാട് സരിഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ മാറോത്തി പുഞ്ച - മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡി​െൻറ ഇരുവശവും വൃത്തിയാക്കി. കുട്ടനാട്: കിടങ്ങറ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണപ്രവര്‍ത്തനത്തിന് പ്രഥമാധ്യാപിക ആലീസ് സ്‌കറിയ നേതൃത്വം നല്‍കി. എടത്വ ശുഭയാത്ര ഡ്രൈവേഴ്‌സ് ക്ലബ് അംഗങ്ങളുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയും എടത്വ ബസ് സ്റ്റോപ്പും പരിസരവും ശുചീകരിച്ചു. നെടുമുടി ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍, ചമ്പക്കുളം സ​െൻറ് മേരീസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ സ്കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ബീന സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മങ്കൊമ്പ് വൈ.എം.പി.സി ഗ്രന്ഥശാല സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം എസ്. ജതീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കാവാലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണവും ഉപവാസവും കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ഊരുക്കരി പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂമി​െൻറ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.