മൂവാറ്റുപുഴ: കോടികൾ മുടക്കി നഗരസഭ നിർമിച്ച മാർക്കറ്റ് ബസ് സ്റ്റാൻഡ് മന്ദിരം സാമൂഹികവിരുദ്ധർ കൈയടക്കിയതോെട നാശത്തിെൻറ വക്കിലെത്തി. ശുചിമുറിയടക്കം തകർത്ത് നാശമാക്കി. കെട്ടിടത്തിനുചുറ്റും ലക്ഷക്കണക്കിന് രൂപ െചലവഴിച്ച് സ്ഥാപിച്ച ഹാൻഡ്റെയിൽ നശിപ്പിച്ചു. ഉത്തരവാദിത്തപ്പെട്ടവർ തിരിഞ്ഞുനോക്കാതായതോടെ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പുസ്ഥലം ഇതര സംസ്ഥാനക്കാരുടെ വിശ്രമകേന്ദ്രവുമായി. പരിസരം വൃത്തിഹീനമായ നിലയിലാണ്. ബസ് സ്റ്റാൻഡും പരിസരവും ഉപയോഗശൂന്യമായ വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രവുമായി. നഗരമധ്യത്തിലെ ഒമ്പതാം വാർഡിൽ പതിറ്റാണ്ടു മുമ്പ് കോടികൾ മുടക്കിയാണ് നഗരസഭ ബസ് സ്റ്റാൻഡ് സമുച്ചയം നിർമിച്ചത്. നേരേത്തയുണ്ടായിരുന്ന കാലിത്തൊഴുത്ത് മോഡൽ ബസ് സ്റ്റാൻഡിെനതിരെ വ്യാപക സമരങ്ങളുമായി കാവുങ്കര നിവാസികൾ രംഗത്തെത്തിയതോടെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇരുനിലകളിലായി മനോഹരമായ രീതിയിൽ നിർമിച്ച മന്ദിരത്തിെൻറ താഴത്തെ നിലയിൽ കാത്തിരിപ്പ് സ്ഥലവും മുകളിൽ ബസ് ജീവനക്കാർക്കുള്ള വിശ്രമമുറികളും അനൗൺസ്മെൻറ് മുറിയും ശുചി മുറിയുമാണുള്ളത്. എന്നാൽ, പത്തുവർഷം കഴിഞ്ഞിട്ടും ഇവിടെ ചില ബസുകൾ വന്നുപോകുന്നുവെന്നതല്ലാതെ മറ്റ് സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയാറായില്ല. ജീവനക്കാരുടെ മുറികൾ തുറന്നു നൽകാനോ അനൗൺസറെ വെക്കാനോ വാച്ചറെ നിയോഗിക്കാനോ കഴിഞ്ഞിട്ടില്ല. നാഥനില്ലാതെ വന്നതോടെ ജീവനക്കാർക്കുള്ള മുറികളടക്കം സാമൂഹികവിരുദ്ധർ ൈകയടക്കി. ശുചിമുറിയും ഇവരുടെ കസ്റ്റഡിയിലായി. രാപകൽ ഭേദമേന്യ ഇവിടെ മദ്യപാനവും ശീട്ടുകളിയും അരങ്ങേറുകയാണ്. ശുചീകരണ പ്രവർത്തനം നടന്നിട്ട് മാസങ്ങളായി. തൊടുപുഴ, പിറവം, ആരക്കുഴ, കോട്ടയം തുടങ്ങിയ മേഖലകളിൽനിന്ന് വരുന്ന ബസുകളാണ് മാർക്കറ്റ് സ്റ്റാൻഡിലെത്തേണ്ടത്. എന്നാൽ, ബസുകൾ കൃത്യമായി എത്താറില്ല. സ്റ്റാൻഡിന് അകത്തും പുറത്തും പൊളിക്കാനുള്ള വാഹനങ്ങൾ തള്ളിയിരിക്കുകയാണ്. പല വാഹനങ്ങളും പൊളിക്കുന്നത് ഇതിന് പരിസരത്താണ്. നശിച്ചുകൊണ്ടിരിക്കുന്ന ബസ് സ്റ്റാൻഡ് നല്ല നിലയിൽ പ്രവർത്തിപ്പിക്കാൻ നഗരസഭ ഇനി എന്ന് തയാറാകും എന്ന ചോദ്യമാണ് ഉയരുന്നത്. ചിത്രം 1 തകർത്ത ഹാൻഡ്െറയിൽ കൂട്ടിയിട്ടിരിക്കുന്നു 2 ബസ് സ്റ്റാൻഡ് പരിസരത്ത് തള്ളിയ പൊളിക്കാനുള്ള വാഹനങ്ങൾ ' ഫയൽ നെയിം BUS STAND
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.