പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിന് ശാസ്ത്ര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം

മൂവാറ്റുപുഴ: പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിന് ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ ശരിയായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. മനോജ് ജോസഫ് പറഞ്ഞു. ബഹിരാകാശ ഗവേഷണത്തിലും ഉപഗ്രഹ സാങ്കേതികവിദ്യയിലും ലോകത്തിലെ മുൻനിര രാജ്യമാണ് ഇന്ത്യ. അതേസമയം, പ്രകൃതിവിഭവങ്ങളുടെ ദുർവിനിയോഗം എന്ന വെല്ലുവിളിയും നേരിടുന്നുണ്ട്. ഉപഗ്രഹ സാങ്കേതികവിദ്യയും റിമോർട്ട് സെൻസിങ്ങും പ്രകൃതിവിഭവങ്ങളുടെ കൃത്യമായ നിരീക്ഷണത്തിന് ഉപയോഗപ്പെടുത്തിയാൽ പരിപാലനവും സുസ്ഥിര വികസനവും ഉറപ്പാക്കാം. മൂവാറ്റുപുഴ നിർമല കോളജ് ജന്തുശാസ്ത്ര വിഭാഗം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി​െൻറ ധനസഹായത്തോടെ നടത്തുന്ന 'പരിസ്ഥിതി: ആശങ്കകളും പരിപാലനവും' ദ്വിദിന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. മനോജ്. കോളജ് മാനേജർ മോണ്‍. ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. പ്രഫ. ദിൽമോൾ വർഗീസ്, ഡോ. അനി കുര്യൻ എന്നിവർ സംസാരിച്ചു. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഡോ. ആനന്ദ് മാധവൻ, ബാലശാസ്ത്ര സാഹിത്യകാരൻ പ്രഫ. എസ്. ശിവദാസ്, കേരള ജൈവവൈവിധ്യ ബോർഡിലെ മുന്‍ ശാസ്ത്രജ്ഞൻ ഡോ. സി.പി. ഷാജി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. അമ്പതോളം ഗവേഷണ പ്രബന്ധങ്ങളാണ് സെമിനാറിൽ അവതരിപ്പിക്കുന്നത്. വ്യാഴാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.