വഴിവിളക്കുകൾ കണ്ണടച്ചു; ​െചരാതുകൾ തെളിച്ച് പ്രതിഷേധം

മൂവാറ്റുപുഴ: നഗരത്തിലെ വഴിവിളക്കുകൾ കണ്ണടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് െചരാതുകൾ തെളിച്ചു. യു.ഡി.എഫ് കൗൺസിലർമാരാണ് ചാലിക്കടവ് പാലത്തിൽ െചരാതുകൾ തെളിച്ചത്. മാസങ്ങളായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വഴിവിളക്കുകൾ തെളിഞ്ഞിട്ട്. ഇതുമൂലം പല ഭാഗത്തും സാമൂഹികവിരുദ്ധശല്യം രൂക്ഷമാണ്. പലതവണ കൗൺസിലിൽ അടക്കം പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് സമരവുമായി രംഗത്തുവന്നത്. ടി.എ. അഹമ്മദ് കബീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ കെ.എ. അബ്ദുൽ സലാം, സി.എം. ഷുക്കൂർ, ജയ്സൺ, ജിനു തോട്ടത്തിൽ, ഷൈല അബ്ദുല്ല, സുമിഷ നൗഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.