കുടിവെള്ളത്തിൽ ആർസനിക്^ഫ്ലൂറൈഡ്​ സാന്നിധ്യം; അടിയന്തര കൗൺസിൽ വിളിക്കും ^ചെയർമാൻ

കുടിവെള്ളത്തിൽ ആർസനിക്-ഫ്ലൂറൈഡ് സാന്നിധ്യം; അടിയന്തര കൗൺസിൽ വിളിക്കും -ചെയർമാൻ ആലപ്പുഴ: നഗരത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ അർബുദത്തിന് കാരണമാകുന്ന ആർസനിക്, എല്ലുകളുടെയും പല്ലുകളുടെയും ബലക്ഷയം കൂട്ടുന്ന ഫ്ലൂറൈഡ് എന്നിവയുടെ സാന്നിധ്യം അനുവദനീയമായതിൽ കൂടുതൽ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് നഗരകാര്യ വികസന ഡയറക്ടർ ആലപ്പുഴ നഗരസഭക്ക് കത്ത് നൽകി. പ്രധാനമായും പുന്നമട ഫിനിഷിങ് പോയൻറ്, വാടക്കനാൽ, പഴവീട്, വടികാട്, പഴവങ്ങാടി, ചന്ദനക്കാവ്, തുമ്പോളി എന്നിവിടങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിലാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രശ്നത്തിൽ അടിയന്തര കൗൺസിൽ വിളിക്കുമെന്ന് ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് രോഗവ്യാപനത്തിന് കാരണം. ഇതിന് ശാശ്വതപരിഹാരം കാണേണ്ടത് വാട്ടർ അതോറിറ്റിയാണ്. ശുദ്ധജലം ഉറപ്പാക്കാൻ ആർ.ഒ പ്ലാൻറുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കും. ഇപ്പോൾ നഗരത്തിൽ മാത്രമാണ് ആർ.ഒ പ്ലാൻറുകൾ ഉള്ളത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി എടുക്കും. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാ​െൻറ നേതൃത്വത്തിെല സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും ചെയർമാൻ അറിയിച്ചു. അതേസമയം, ആലപ്പുഴ കുടിവെള്ള പദ്ധതി തുടങ്ങിയിട്ടും ജനങ്ങൾക്ക് മികച്ച കുടിവെള്ളം ലഭിക്കാത്തതിൽ കൗൺസിലർമാർ ആശങ്ക രേഖപ്പെടുത്തി. ടൗൺഹാളിന് മുന്നിൽ ടി.വി. തോമസ് പ്രതിമ; യോഗത്തിൽ ഭിന്നാഭിപ്രായം ആലപ്പുഴ: ടി.വി. തോമസ് സ്മാരക ടൗൺഹാളിന് മുന്നിൽ പ്രതിമ സ്ഥാപിക്കണമെന്ന ടി.വി. തോമസ് ട്രസ്റ്റി​െൻറ ആവശ്യത്തിൽ ഭരണപക്ഷവും ബി.ജെ.പിയും വിയോജിപ്പ് രേഖപ്പെടുത്തി. വിഷയത്തെക്കുറിച്ച് വിശദമായി പഠിച്ച ശേഷം മാത്രമേ തീരുമാനിക്കാവൂ എന്ന് കൗൺസിലർ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. എന്നാൽ, പ്രതിപക്ഷ കക്ഷിയായ എൽ.ഡി.എഫ് ഇതിനെ എതിർത്തു. പ്രതിമ സ്ഥാപിക്കണമോ എന്ന് അറിയാൻ കക്ഷിനേതാക്കളുടെ യോഗം വിളിക്കുമെന്ന് ചെയർമാൻ അറിയിച്ചു. കണ്ടിൻജൻറ് ജീവനക്കാർ കുറയുന്നു; ശുചീകരണപ്രവർത്തനങ്ങൾ താളംതെറ്റുന്നു ആലപ്പുഴ: നഗരസഭയിലെ കണ്ടിൻജൻറ് ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിന് കത്ത് നൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. നിലവിൽ 65 പേർ മാത്രമാണ് ഉള്ളത്. തൊഴിലാളികളെ ലഭിക്കാത്തതിനാൽ വാർഡുകളിലെ ശുചീകരണപ്രവർത്തനങ്ങൾ താളംതെറ്റുന്നതായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. മെഹബൂബ് ചൂണ്ടിക്കാട്ടി. എയ്റോബിക് യൂനിറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതി​െൻറ കാര്യങ്ങൾ നോക്കാൻ ജീവനക്കാരെ മതിയാകാത്ത സ്ഥിതിയാണ്. കരാർ അടിസ്ഥാനത്തിൽ 100 തൊഴിലാളികളെ നിയമിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ചെയർമാൻ പറഞ്ഞു. നിലവിലെ പ്രതിസന്ധി മറികടക്കാൻ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വഴി താൽക്കാലികമായി കണ്ടിൻജൻറ് ജീവനക്കാരെ നിയമിക്കാനും യോഗത്തിൽ ധാരണയായി. 35 വർഷത്തെ സേവനത്തിനുശേഷം പിരിഞ്ഞുപോയ ഒമ്പത് ശുചീകരണ തൊഴിലാളികൾക്ക് നഗരസഭ കൗൺസിലിൽ യാത്രയയപ്പ് നൽകി. നഗരസഭ ചെയർമാൻ തോമസ് ജോസഫ്, വൈസ് ചെയർപേഴ്സൻ ബീന കൊച്ചുബാവ, പ്രതിപക്ഷനേതാവ് ഡി. ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിൽ ഇവർക്ക് മെമ​െൻറായും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.