സ്​കൂൾ പാചകത്തൊഴിലാളികളെ കണ്ടിൻജൻസി ജീവനക്കാരായി അംഗീകരിക്കണം

കൊച്ചി: സ്കൂൾ പാചകത്തൊഴിലാളികളെ പാർട്ട്ടൈം കണ്ടിൻജൻസി ജീവനക്കാരായി അംഗീകരിച്ച് 70 വയസ്സുവരെ തുടരാൻ അനുവദിക്കുകയും കേന്ദ്ര സർക്കാറി​െൻറ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യണമെന്ന് സ്കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച്.എം.എസ്) സംസ്ഥാനതല സമരപ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ എച്ച്.എം.എസ് കേന്ദ്ര സെക്രട്ടറി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. ആശ്രിത നിയമനം ഉൾപ്പെെട ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാഭ്യാസം, തൊഴിൽ മന്ത്രിമാരുെട ഒാഫിസുകളിലേക്ക് മാർച്ച് നടത്താൻ കൺവെൻഷൻ തീരുമാനിച്ചു. തൃശൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവ വേദിയിലേക്കും മാർച്ച് നടത്തും. സംസ്ഥാന പ്രസിഡൻറ് കെ.കെ. രാജ​െൻറ അധ്യക്ഷതയിൽ കൺവെൻഷനിൽ ജനറൽ സെക്രട്ടറി ജി. ഷാനവാസ് സമരപ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. ഡോ. കെ. ശ്രീകുമാർ, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ശ്രീധരൻ തേറമ്പിൽ, കെ.പി. കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.