ഇൻഫോപാർക്കിെൻറ അനധികൃത റോഡ് നിർമാണം നാട്ടുകാർ തടഞ്ഞു

പള്ളിക്കര: ജനങ്ങളുടെ യാത്ര സൗകര്യം തടഞ്ഞ് പാടത്തിക്കര ബ്രഹ്മപുരം റോഡിൽ ഇൻഫോപാർക്ക് നടത്തുന്ന അനധികൃത റോഡ് നിർമാണം നാട്ടുകാർ തടഞ്ഞു. ഇൻഫോപാർക്കി​െൻറ രണ്ടാംഘട്ട നിർമാണ മേഖലയിലൂടെ കടന്നുപോകുന്ന ഗേറ്റിന് മുൻവശത്തായി റോഡി​െൻറ ഒരു ഭാഗം അടച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് നിർമാണം ശ്രദ്ധയിൽ പെട്ടത്. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. പാടത്തിക്കര തുരുത്തിൽനിന്നും കാക്കനാട്ടേക്ക് എളുപ്പവഴിക്ക് കടന്ന് പോകാവുന്ന പഞ്ചായത്ത് റോഡ് വിട്ട് കൊടുത്തതിന് ശേഷം മെംബർ ജങ്ഷനിൽനിന്നും ബ്രഹ്മപുരം വഴി കാക്കനാേട്ടക്ക് പ്രവേശിക്കുന്നതിന് ഇൻഫോപാർക്ക് പുതിയ റോഡ് നിർമിച്ചിരുന്നു. അന്ന് മുതൽ റോഡിെൻ റ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. ഇതിനിടയിലാണ് വീണ്ടും നാട്ടുകാരുടെ യാത്ര സൗകര്യം തടഞ്ഞ് റോഡ് വീണ്ടും കൈയേറാൻ ശ്രമം നടക്കുന്നത്. ഇതിനെതിരെ ഇൻഫോപാർക്ക് ഫേസ് ടു ഗേറ്റിൽ നടന്ന പ്രതിഷേധം ജില്ലപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബീനകുര്യാക്കോസ് അധ്യക്ഷതവഹിച്ചു. പി.എം. കരീം, നിസാർ ഇബ്രാഹീം, കെ.കെ. മീതിയൻ, എൻ.എം. കരീം, എം.ബി. യൂനസ്, ടി.എ. ഇബ്രാഹീം, കെ. ഇ. അലിയാർ, സക്കരിയ പള്ളിക്കര, കെ.എം. അർഷാദ് വാർഡ് അംഗങ്ങളായ പത്്മകുമാരിവിശ്വനാഥ്, സുലൈഖ റഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.