സി.പി.എം കവളങ്ങാട് ഏരിയ സമ്മേളനത്തിന്​ തുടക്കം

കോതമംഗലം: സി.പി.എം കവളങ്ങാട് ഏരിയ സമ്മേളനത്തിന് നേര്യമംഗലത്ത് തുടക്കമായി. പതാകജാഥ ഏരിയ സെക്രട്ടറി പി.എന്‍. ബാലകൃഷ്ണനും കൊടിമരജാഥ ആൻറണി ജോൺ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ഇരുജാഥകളും നേര്യമംഗലത്ത് എത്തിച്ചേർന്നതോടെ പതാക ഉയർത്തി. വെള്ളി, ശനി ദിവസങ്ങളിൽ പ്രതിനിധി സമ്മേളനം നിള ഓഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച വൈകീട്ട് റാലിയും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ സമ്മേളനത്തിൽ വിഭാഗീയതയെത്തുടർന്ന് യോഗം അലങ്കോലമാവുകയും രണ്ടുതവണ നിർത്തിെവക്കേണ്ടി വരുകയും ചെയ്തിരുന്നു. അഞ്ച് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. നടപടി നേരിട്ട ഒരാൾ മാത്രമാണ് പാർട്ടി പ്രവർത്തനങ്ങളിൽ ഉള്ളത്. രണ്ടുപേർ സി.പി.ഐയിൽ ചേരുകയും ചെയ്തിരുന്നു. പ്രചാരണം അടിസ്ഥാനരഹിതം കോതമംഗലം: ജനതാദൾ (യു) എം.പി വീരേന്ദ്രകുമാറി​െൻറ നേതൃത്വത്തിൽ എൽ.ഡി.എഫിൽ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സമിതി അംഗവും കോതമംഗലം നിയോജകമണ്ഡലം പ്രസിഡൻറുമായ മനോജ് ഗോപി. പാർട്ടിയുടെ സംസ്ഥാനതലത്തിലോ കീഴ്ഘടക കമ്മിറ്റികളിലോ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. യു.ഡി.എഫ് നയിക്കുന്ന 'പടയൊരുക്കം' ജാഥയുടെ തിരുവനന്തപുരത്തെ സമാപന സമ്മേളനം വിജയിപ്പിക്കാൻ കോതമംഗലത്ത് നടന്ന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് വി.എം. പൗലോസ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എ. സന്തോഷ്, പാർട്ടി ഭാരവാഹികളായ വാവച്ചൻ തോപ്പിൽകുടി, ടി.എ. തങ്കപ്പൻ, ടി.കെ. രാജൻ, മോഹൻദാസ് നേര്യമംഗലം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.