എം.ആർ വാക്സിൻ മൂന്നു വരെ എടുക്കാം

ആലങ്ങാട്: അടുത്തമാസം മൂന്നുവരെ എല്ലാ പ്രാഥമികാരോഗ്യ കേന്ദങ്ങളിലും സർക്കാർ ആശുപത്രികളിലും എം.ആർ വാക്സിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 32,867 കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാൻ ആലങ്ങാട് ബ്ലോക്കിലെ വരാപ്പുഴ പി.എച്ച്.സി ലക്ഷ്യമിട്ടിരുന്നെങ്കിലും കഴിഞ്ഞില്ല. വ്യാജസന്ദേശങ്ങൾ പരന്നതാണ് കാരണം. 29,202 കുട്ടികൾ മാത്രമാണ് കുത്തിവെപ്പെടുത്തത്. മാഞ്ഞാലി, വെളിയത്തുനാട്, പാനായിക്കുളം, കുഞ്ഞുണ്ണിക്കര പ്രദേശവാസികളാണ് കുത്തിവെപ്പിനോട് പുറംതിരിഞ്ഞ് നിൽക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ എല്ലാ രക്ഷിതാക്കളും കുത്തിവെപ്പെടുക്കാൻ തയാറാകണമെന്ന് േബ്ലാക് മെഡിക്കൽ ഓഫിസർ ഡോ.സെലിൻ ടെൻസി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.