നിലമുഴൽ ഉദ്​ഘാടനം

ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്ത് 10ാം വാർഡിൽ കമ്പനികൾ തരിശിട്ട കൃഷിനിലങ്ങളിൽ വിവ വയലോടം ആട്സ് ആൻഡ് സ്പോർട്സ് ക്ലബും പ്രദേശത്തെ കർഷകരും ചേർന്ന് കൃഷിയിറക്കുന്നു. ഇതിന് നിലമുഴൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നസീർ പാത്തല ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി സഫർ കാരായിക്കുടം അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ ഷിയാസ്, അനൂബ്, അൻവർ, യൂസുഫ്, സുൽഫി എന്നിവർ സംസാരിച്ചു. 10ാം വാർഡ് എ.ഡി.എസ് മിനി സൈനുദ്ദീൻ സ്വാഗതവും സെക്രട്ടറി റസൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.