മന്ത്രിസഭാ പ്രവേശം വൈകുന്നതിൽ എൻ.സി.പി നേതൃത്വത്തിന്​ അസ്വസ്​ഥത

കൊച്ചി: ഫോൺ കെണി കേസ് പരിഗണിക്കുന്നത് ഹൈകോടതി ഡിസംബർ 12ലേക്ക് മാറ്റിയതോടെ എ.കെ. ശശീന്ദ്ര​െൻറ മന്ത്രിസഭാപ്രവേശം വൈകുമെന്ന് സൂചന. അദ്ദേഹത്തിനെതിരായ കേസ് പിൻവലിക്കുംമുമ്പ് എല്ലാവശങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നാണ് കോടതി നിലപാട്. എന്നാൽ, പാർട്ടിയുടെ മന്ത്രി ഇനിയും വൈകരുതെന്ന നിലപാടിലാണ് എൻ.സി.പി നേതൃത്വം. തോമസ് ചാണ്ടി, ശശീന്ദ്രൻ ഇവരിൽ കോടതിവഴി ആദ്യം കുറ്റമുക്തനാകുന്നയാൾ മന്ത്രിയാകുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്. ചൊവ്വാഴ്ച കോടതിയുടെ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി നേതൃത്വം. ഇതി​െൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച കൊച്ചിയിൽ സംസ്ഥാന ഭാരവാഹികളുടെ യോഗവും ചേർന്നിരുന്നു. എന്നാൽ, കേസ് ഡിസംബർ പകുതിയിലേക്ക് മാറ്റിയത് കണക്കുകൂട്ടലുകൾ തെറ്റിച്ചു. കേസിൽ തട്ടി ശശീന്ദ്ര​െൻറ മന്ത്രിസഭാ പ്രവേശം ഇനിയും നീളുമെന്നാണ് സൂചന. ഇതിനിടെ, സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കാൻ തോമസ് ചാണ്ടിയും ശ്രമിക്കുന്നുണ്ട്. കോടതിവിധി വരുന്നതുവരെ കാത്തിരിക്കാൻ തയാറാണെന്ന് പറയുേമ്പാഴും യുണ്ട്. മന്ത്രിസഭ പ്രവേശനം ഉടൻ വേണമെന്നാണ് പാർട്ടി നിലപാടെന്നും ഭാരവാഹി യോഗത്തി​െൻറ പൊതുവികാരം ഇതാണെന്നും സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ 'മാധ്യമ'ത്തോട് പറഞ്ഞു. തങ്ങളുടെ ആവശ്യം മുന്നണി നേതൃത്വം ചർച്ച ചെയ്യേണ്ടതാണ്. അതിന് പ്രത്യേക യോഗം വിളിക്കണമെന്ന് ആവശ്യപ്പെടേണ്ട കാര്യമില്ല. കോടതിയുടെ തീരുമാനം വൈകുന്നതിൽ നിരാശയുണ്ടെങ്കിലും ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.