ഗതാഗത പരിഷ്​കാരം പുനഃസ്​ഥാപിക്കാൻ വായ് മൂടി കെട്ടി പ്രകടനം

മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും അട്ടിമറിച്ച ട്രാഫിക് പരിഷ്‌കാരം പുനഃസ്ഥാപിക്കണമെന്നുമാവശ്യപെട്ട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ വായ് മൂടിക്കെട്ടി പ്രകടനം നടത്തി. നഗരവികസനവും മുറിക്കല്‍ ബൈപാസും റിങ് റോഡ് വികസനവും നടപ്പാക്കി മൂവാറ്റുപുഴയുടെ ശാപമായി മാറിയ ഗതാഗതക്കുരുക്ക് പരിഹരിക്കണെമന്നാവശ്യപ്പെട്ടായിരുന്നു സമരം. അനധികൃത പാര്‍ക്കിങ്ങും ബസ്‌വേ കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിച്ചും പ്രധാന സ്ഥലങ്ങളില്‍ ട്രാഫിക് പൊലീസിനെ വിന്യസിച്ചും ഗതാഗതം സുഗമമാക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. കീച്ചേരിപ്പടിയില്‍നിന്ന് ആരംഭിച്ച പ്രകടനം ടൗൺചുറ്റി പി.ഒ ജങ്ഷനില്‍ സമാപിച്ചു. പ്രതിഷേധയോഗം രക്ഷാധികാരി ജിജോ പാപ്പാലില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുസ്തഫ കൊല്ലംകുടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷാഹുല്‍ ഹമീദ്, ട്രഷറര്‍ എം.ബി. സന്തോഷ്‌കുമാര്‍, അപ്പയ്ക്കല്‍ മുഹമ്മദ്, പരീത് ഇഞ്ചക്കുടി, ഉണ്ണി മൂവാറ്റുപുഴ, സത്താര്‍ പള്ളിച്ചിറങ്ങര, സുഗതന്‍ വാശികവല, അലി ടി.പി., സുഭാഷ് ശാസ്ത, കെ.പി. ജോയി എന്നിവർ സംസാരിച്ചു. . ചിത്രം. ഗതാഗത പരിഷ്കാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പൗരസമിതി നടത്തിയ പ്രകടനം .ഫയൽ നെയിം Poura Sam ithi മൂവാറ്റുപുഴയിൽ കോർട്ട്ഫീ, റവന്യൂ സ്റ്റാമ്പുകൾ കിട്ടാക്കനി മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കോര്‍ട്ട്ഫീ, റവന്യൂ സ്റ്റാമ്പുകൾ കിട്ടാനില്ല. രണ്ട് മാസമായി 5, 10, 20 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പുകളും കുറേദിവസങ്ങളായി റവന്യൂ സ്റ്റാമ്പുകളും ലഭിക്കുന്നില്ല. മജിസ്‌ട്രേറ്റ് കോടതി, മുന്‍സിഫ് കോടതി, സബ്‌കോടതി, കുടുംബകോടതി, വിജിലന്‍സ് കോടതി, എം.എ.സി.ടി. കോടതി, ആർ.ഡി.ഒ. കോടതി കൂടാതെ താലൂക്ക് ഓഫിസ്, മുനിസിപ്പല്‍ ഓഫിസ്, മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള വിവിധ പഞ്ചായത്ത് ഓഫിസുകളും മറ്റ് നിരവധി സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചുവരുന്നതാണ്. സ്റ്റാമ്പുകള്‍ ഇല്ലാത്തതുമൂലം ജനം ബുദ്ധിമുട്ടുകയാണ്. ഇപ്പോള്‍ തൊടുപുഴയില്‍നിന്നും മറ്റ് സമീപപ്രദേശങ്ങളില്‍ നിന്നുമാണ് സ്റ്റാമ്പുകള്‍ വാങ്ങുന്നത്. എത്രയും വേഗം സ്റ്റാമ്പുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകകോണ്‍ഗ്രസ് ജില്ല വൈസ്പ്രസിഡൻറ് റെജി പ്ലാച്ചേരി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.