ഹൈദരാബാദ് മെട്രോ തുടങ്ങി

ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ റെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കന്നിയാത്രയിൽ പ്രധാന മന്ത്രിക്കൊപ്പം മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഗവർണർ ഇ.എസ്.എൽ. നരസിംഹറാവു, കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി തുടങ്ങിയവരും ചേർന്നു. മിയാപുർ മുതൽ നാഗോൽ വരെയുള്ള 30 കിലോമീറ്ററാണ് തുടക്കത്തിൽ മെട്രോ സഞ്ചരിക്കുക. 24 സ്റ്റേഷനുകളുണ്ട്. കുറഞ്ഞ നിരക്ക് 10 രൂപ. 26 കിലോമീറ്ററിലധികമുളള യാത്രക്ക് 60 രൂപയാവും. മൂന്ന് കോച്ചുകളുള്ള ട്രെയിനിൽ 330 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. രാവിലെ അഞ്ചര മുതൽ രാത്രി പതിനൊന്നര വരെ സർവിസുള്ള മെട്രോയിൽ ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.