ഫാഷിസത്തിനെതിരെ ഉണർന്നുപ്രവർത്തിക്കണം ^പ്രിയനന്ദനൻ

ഫാഷിസത്തിനെതിരെ ഉണർന്നുപ്രവർത്തിക്കണം -പ്രിയനന്ദനൻ അങ്കമാലി: ഫാഷിസം രാജ്യത്തിന് ഭീഷണിയാവുകയാണെന്നും സമൂഹം ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിക്കണമെന്നും ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ. സി.പി.എം അങ്കമാലി ഏരിയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റുകൾ കലയെ ഭയക്കുകയാണ്. കല ജനങ്ങളിലേക്കെത്തിക്കുന്ന ആശയങ്ങൾ ഫാഷിസ്റ്റുകൾക്ക് തിരിച്ചടിയാവുകയാണ്. ഇൗ തിരിച്ചറിവാണ് ഫാഷിസ്റ്റുകൾ ചലച്ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുംനേരെ തിരിയാനിടയാകുന്നത്. ചിന്തയെ കടിഞ്ഞാണിടാനാണ് ഫാഷിസ്റ്റുകളുടെ ശ്രമമെന്നും പ്രിയനന്ദനൻ അഭിപ്രായപ്പെട്ടു. കവി രാവുണ്ണി അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർവകലാശാല ചീഫ് ആർട്ടിസ്റ്റ് കെ.ആർ. കുമാരൻ, ലളിതകല അക്കാദമി അവാർഡ് ജേതാവ് സിന്ധു ദിവാകരൻ എന്നിവർ ഫാഷിസ്റ്റ് വിരുദ്ധ ആശയങ്ങളുള്ള ചിത്രങ്ങൾ വരച്ചു. സിനിമഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കവി നോബിൻ മഴവീട്, കവിയിത്രി മായാ ബാലകൃഷ്ണൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു എന്നിവർ സംസാരിച്ചു. മൂന്ന് പതിറ്റാണ്ടായി തളർവാതം ബാധിച്ച് അവശതയിൽ കഴിയുന്ന കവിയിത്രി മായാ ബാലകൃഷ്ണനെ സഹോദരൻ ജീവൻ ബാലകൃഷ്ണൻ വീൽചെയറിലാണ് ചടങ്ങിനെത്തിച്ചത്. കെ.പി. റെജീഷ് സ്വാഗതവും കെ.െഎ. കുര്യാക്കോസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.