പാനായിക്കുളത്ത്​ മാലിന്യലോറി പിടികൂടി; വീടിനുസമീപം കക്കൂസ് മാലിന്യം തള്ളി

കടുങ്ങല്ലൂർ: വീടിനുസമീപം രാത്രി കക്കൂസ് മാലിന്യം തള്ളി. ചൊവ്വാഴ്ച പുലർച്ച പടിഞ്ഞാെറ കടുങ്ങല്ലൂർ കാരിപ്പുഴ പാലത്തിനുസമീപം പുതുക്കുടിമന ബാബുവി​െൻറ വീടിനോട് ചേർന്ന പറമ്പിലാണ് കക്കൂസ് മാലിന്യമൊഴുക്കിയത്. ദുർഗന്ധം അസഹ്യമായതോടെ വീട്ടുകാർ പ്രതിഷേധവുമായി ബിനാനിപുരം പൊലീസ് സ്‌റ്റേഷനിലെത്തി. മാലിന്യം നീക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിൽ കുത്തിയിരുന്നു. അതിനിടെ, പാനായിക്കുളം നാലാംമൈലിനുസമീപം നാട്ടുകാർ മാലിന്യലോറി പിടികൂടി. മോഷ്ടാക്കളുടെ ശല്യം രൂക്ഷമായ പ്രദേശത്ത് പട്രോളിങ്ങിനിറങ്ങിയ െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്. ബിനാനിപുരം പൊലീസെത്തി ലോറിയും ഡ്രൈവർ മട്ടാഞ്ചേരി സ്വദേശി ഷംനാസ് (27), സഹായികൾ നെട്ടൂർ സ്വദേശികളായ ഷെബീർ (26), സിയാദ് (35) എന്നിവരെയും കസ്റ്റഡിയിലെടുത്തു. മാലിന്യം കൊണ്ടുവന്ന കരാറുകാരൻ അമീറിനെ വിളിച്ചുവരുത്തി. വീടിനുസമീപം തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചതോടെയാണ് പ്രശ്നം പരിഹരിച്ചത്. പ്രതികളെ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. വാഹനം കോടതിയിൽ ഹാജരാക്കിയതായി എസ്.ഐ മുഹമ്മദ് ബഷീർ പറഞ്ഞു. കഴിഞ്ഞദിവസം കണിയാംകുന്നിൽ മാലിന്യം തള്ളിയതിന് ലോറിയും ഡ്രൈവറെയും പൊലീസ് പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.